1 GBP = 104.16

നോ ഡീൽ ബ്രെക്സിറ്റ്‌ നേരിടാൻ പട്ടാളവും; ബ്രിട്ടന്റെ തെരുവുകളിൽ അക്രമങ്ങളൊഴിവാക്കാൻ വൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് സൂചന

നോ ഡീൽ ബ്രെക്സിറ്റ്‌ നേരിടാൻ പട്ടാളവും; ബ്രിട്ടന്റെ തെരുവുകളിൽ അക്രമങ്ങളൊഴിവാക്കാൻ വൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് സൂചന

ബ്രക്‌സിറ്റ് പാതിവഴിയില്‍ തടഞ്ഞുനിന്നതോടെ ബ്രിട്ടന്‍ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നോ ഡീല്‍ ബ്രക്‌സിറ്റാണ് അന്തിമഫലമെങ്കില്‍ തെരുവുകളില്‍ അശാന്തി പടരുന്നത് തടയാന്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിക്കാനാണ് വൈറ്റ്ഹാള്‍ അധികൃതര്‍ ഒരുങ്ങുന്നത്. മാര്‍ച്ച് അവസാനത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ ഇറങ്ങിപ്പോരുന്ന അവസ്ഥ നേരിട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെ തരമില്ല. സിവില്‍ കണ്ടിജെന്‍സി ആക്ട് 2004-ല്‍ പറയുന്ന വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച് കര്‍ഫ്യൂ, യാത്രാ നിരോധനം, സൈന്യത്തെ ഇറക്കല്‍ എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വിടവാങ്ങല്‍ ദിനമായ മാര്‍ച്ച് 29-ന് മുന്‍പ് പാര്‍ലമെന്റില്‍ കരാര്‍ പാസാക്കുന്നതിന്റെ ഭാഗമായി എംപിമാരെല്ലാം നന്നായി പണിയെടുക്കാനാണ് നിര്‍ദ്ദേശം. ഇതുമൂലം ഹോളിഡേ ആഘോഷിക്കാന്‍ പോയ എംപിമാരെല്ലാം ഇത് റദ്ദാക്കി മടങ്ങവരികയാണ്. ബ്രക്‌സിറ്റില്‍ പാര്‍ലമെന്റിലെ കുരുക്ക് അഴിച്ചെടുക്കാനുള്ള യത്‌നത്തിലാണ് തെരേസ മേയ്. ആര്‍ട്ടിക്കിള്‍ 50 നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള റിമെയിനര്‍ എംപിമാരുടെ നീക്കങ്ങളിലാണ് പ്രധാനമന്ത്രി ഇനി സുപ്രധാന വോട്ട് നേരിടുന്നത്. പാര്‍ട്ടിഭേദമെന്യെ ഇയു പ്രേമികളായ എംപിമാര്‍ ഈ നീക്കത്തിന് പിന്നിലുണ്ട്. 

ലേബര്‍ നേതാവ് വെറ്റ് കൂപ്പര്‍ മുന്നോട്ട് വെയ്ക്കുന്ന ഭേദഗതി പ്രകാരം ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ ഒന്‍പത് മാസത്തേക്ക് ദീര്‍ഘിപ്പിക്കാനാണ് ഉദ്ദേശം. ഇതിന് പുറമെ കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള ഭേദഗതിയും മേശപ്പുറത്ത് വെച്ചിട്ടുണ്ട്. കോമണ്‍സില്‍ ഈ പരീക്ഷണങ്ങള്‍ അതിജീവിച്ചാല്‍ മാത്രമാണ് തെരേസ മേയ്ക്ക് തന്റെ ബ്രക്‌സിറ്റ് കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. വിവാദമായ ഐറിഷ് ബാക്ക് സ്‌റ്റോപ്പ് പദ്ധതി തിരുത്തിയെഴുതി തന്റെ കരാറിന് പിന്തുണ തേടാനാണ് സര്‍ക്കാരിന്റെ ശ്രമം.

എന്നാല്‍ മേയുടെ പക്ഷത്തുള്ള പല നേതാക്കളും ചില ഭേദഗതികളില്‍ മറുപക്ഷത്തെ പിന്തുണയ്ക്കുന്നത് ആശങ്കാജനകമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more