1 GBP = 103.21

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കുഞ്ചാക്കോ ബോബന്‍

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് കുഞ്ചാക്കോ ബോബന്‍

കൊച്ചി : ആക്രമിക്കപ്പെട്ട നടി മലയാള ചലച്ചിത്രതാര സംഘടനയായ’അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍. നടി ആക്രമിക്കപ്പെട്ടസംഭവത്തിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാതെ പോയതെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രസംഘടനയുടെ നിലപാടിനെതിരെ താരങ്ങള്‍ക്കിടയില്‍ തന്നെ വിഭിന്ന അഭിപ്രായമുണ്ടായിരുന്നു. നടിക്ക് അനുകൂലമായ നിലപാട് എടുക്കാത്തതില്‍ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു. നൂറ് നല്ല കാര്യങ്ങള്‍ ചെയ്താലും ഒരു മോശം കാര്യത്തിന് പഴി കേള്‍ക്കേണ്ടി വരുമെന്നായിരുന്നു ഇക്കാര്യത്തില്‍ കുഞ്ചാക്കോ അഭിപ്രായപ്പെട്ടത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more