1 GBP = 103.75

ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫാനോസ്‌ സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 26,27 (ശനി, ഞായർ) തീയതികളിൽ

ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫാനോസ്‌ സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 26,27 (ശനി, ഞായർ) തീയതികളിൽ

ജോർജ്ജ് മാത്യു

ബിർമിംഗ്ഹാം: ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും, സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഈ മാസം 26, 27 തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. ജനുവരി 26 ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് കൊടിയേറ്റ്, സന്ഡ്യാ നമസ്കാരം, വചനപ്രഘോഷണം, ആശീർവാദം എന്നിവ നടക്കുന്നതായിരിക്കും.

27 ഞായറാഴ്ച്ച രാവിലെ ഒൻപത് മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, പ്രസംഗം,, മദ്ധ്യസ്ഥ പ്രാർത്ഥന, റാസ, ആശീർവാദം തുടർന്ന് നേർച്ച വിളമ്പ്, ഇടവകയുടെ വികസിത പ്രവർത്തനങ്ങളെ ലക്ഷ്യം വച്ച് കൊണ്ട് നടത്തുന്ന ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് തിരുന്നാൾ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ക്രിസ്തുവിന്റെ പീഡാസഹനം സ്വന്തം ജീവിതത്തിൽ പകർത്തിയ സ്തേഫാനോസ് സഹദായുടെ തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

വികാരി ഫാ. മാത്യൂസ് കുര്യക്കോസ്- 078332999325

ട്രസ്റ്റി: രാജൻ വർഗ്ഗീസ്- 07988959296

സെക്രട്ടറി:ജെയ്‌സൺ തോമസ്  – 07723043560

പള്ളിയുടെ വിലാസം

The Walker Memorial Hall

Ampton Road, Birmingham, B15 2UJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more