1 GBP = 103.92
breaking news

ബ്രെക്സിറ്റ്‌: രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് ലേബർ പാർട്ടി; റഫറണ്ടം സമൂഹ നന്മക്ക് ഭീഷണിയെന്ന് തെരേസാ മെയ്

ബ്രെക്സിറ്റ്‌: രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് ലേബർ പാർട്ടി; റഫറണ്ടം സമൂഹ നന്മക്ക് ഭീഷണിയെന്ന് തെരേസാ മെയ്

ലണ്ടൻ: ബ്രെക്സിറ്റ്‌ രണ്ടാം റഫറണ്ടത്തിനുള്ള സാദ്ധ്യതകൾ ആരാഞ്ഞു പ്രതിപക്ഷ പാർട്ടിയായ ലേബർ സർക്കാരിനെ സമീപിച്ചു. പ്രധാനന്ത്രി തെരേസാ മെയ് അവതരിപ്പിച്ച ബ്രെക്സിറ്റ്‌ കരാർ പാർലമെന്റിൽ കഴിഞ്ഞയാഴ്ച്ച പരാജയപ്പെട്ടിരുന്നു. ബ്രെക്സിറ്റ്‌ കരാർ പരാജയപ്പെട്ടെങ്കിലും തുടർന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ മെയ്‌ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്റിൽ പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് വീണ്ടും പുതുക്കിയ കരാറുമായി മെയ് ഇന്നലെ പാര്ലമെന്റിലെത്തിയത്.

ആദ്യ റൗണ്ടിലെ അതേ രീതിയിലാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍. മാര്‍ച്ച് 29ന് മുന്‍പ് കാര്യങ്ങളില്‍ തീരുമാനമാകണമെന്ന സമ്മര്‍ദം യൂറോപ്യന്‍ യൂണിയനില്‍ നിന്നും അനുകൂലമായ ഇളവുകള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ബ്രക്‌സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. കരാര്‍ നേടാതെ പുറത്തിറങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ ഏക മാര്‍ഗ്ഗം തന്റെ കരാര്‍ പാസാക്കുകയാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ബ്രക്‌സിറ്റിന് ശേഷം ഇയു പൗരന്‍മാരില്‍ നിന്നും 65 പൗണ്ട് ഫീസ് ഈടാക്കാനുള്ള നീക്കം പുതിയ പദ്ധതിയില്‍ തെരേസ മേയ് പിന്‍വലിച്ചു. ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ധൈര്യത്തിന് ബ്രക്‌സിറ്റ് എംപിമാരുടെ പിന്തുണയുണ്ട്. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ അനുകൂലിക്കുന്നു. എന്നാല്‍ ടോറി റിമെയിനേഴ്‌സ് ശക്തിയുക്തം എതിര്‍ക്കുകയാണ്. 230 വോട്ടിന് സഭ തോല്‍പ്പിച്ച പ്ലാന്‍ എ’യില്‍ നിന്നും പ്ലാന്‍ ബി’ക്ക് വ്യത്യാസമില്ലെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു.

രണ്ടാം ഹിതപരിശോധന നടത്തണമെന്നാണ് കോര്‍ബിന്‍ ഉന്നയിക്കുന്ന പുതിയ ആവശ്യം. ഇതിലേക്ക് വഴിയൊരുക്കാന്‍ പര്യാപ്തമായ കോമണ്‍സ് ഭേദഗതിയും അദ്ദേഹം സഭയുടെ മേശപ്പുറത്ത് വെച്ചു. ഇത് പ്രകാരം അന്തിമ കരാറില്‍ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്നാണ് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more