1 GBP = 104.26
breaking news

രാജ്യദ്രോഹക്കുറ്റം: കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല

രാജ്യദ്രോഹക്കുറ്റം: കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല

ന്യൂഡൽഹി: മുൻ ജവഹർ ലാൽ നെഹ്​റു യൂണിവേഴ്​സിറ്റി വിദ്യാർഥി യൂണിയൻ നേതാവ്​ കനയ്യ കുമാറടക്കമുള്ള വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ്​ സമർപ്പിച്ച കുറ്റപത്രം പാട്യാല കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന്​ ഡൽഹി നിയമ വകുപ്പി​​​​​​െൻറ അനുമതി ലഭിച്ചിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കുറ്റപ​ത്രം സ്വീകരിക്കാതിരുന്നത്​. പത്ത്​ ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന്​ പൊലീസ്​ കോടതിയെ അറിയിച്ചു.

1200ഒാളം പേജുകളുള്ള കുറ്റപത്രത്തിൽ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, കശ്​മീരിലുള്ള മറ്റ്​ ഏഴ്​ വിദ്യാർഥികളായ ആഖിബ്​ ഹുസൈൻ, മുജീബ്​ ഹുസൈൻ, മുനീബ്​ ഹുസൈൻ, ഉമർ ഗുൽ, റയീസ റസൂൽ, ബാഹിർ ഭട്ട, ബഷറത്​ എന്നിവരുടെ പേരുകളുമുണ്ട്​.

2016 ഫെ​​​ബ്ര​​വു​​രി ഒ​​മ്പ​​തി​​ന്​ ജെ.​​എ​​ൻ.​​യു കാ​​മ്പ​​സി​​ൽ വി​​ദ്യാ​​ർ​​ഥി യൂ​​നി​​യ​​ൻ​ ചെ​​യ​​ർ​​മാ​​നാ​​യ  ക​​ന​​യ്യ​​കു​​മാ​​ർ അ​​ട​​ക്കം പ​െ​​ങ്ക​​ടു​​ത്ത അ​​ഫ്​​​സ​​ൽ ഗു​​രു അ​​നു​​സ്​​​മ​​ര​​ണം ന​​ട​​ന്ന​​ത്. പ​​രി​​പാ​​ടി​​ക്കി​​ടെ ദേ​​ശ​​വി​​രു​​ദ്ധ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​താ​​യി കാ​​ണി​​ച്ച്​ വി​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ള​​ട​​ക്കം എ.​​ബി.​​വി.​​പി​​യും ബി.​​ജെ.​​പി എം.​​പി മ​​ഹേ​​ഷ് ഗി​​രി​​യും പ​​രാ​​തി ന​​ൽ​​കി. ഇ​​തി​െ​ൻ​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ കേ​​സെ​​ടു​​ത്ത പൊ​​ലീ​​സ്​ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം തി​​ങ്ക​​ളാ​​ഴ്​​​ച​​യാ​​ണ്​ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്. കാ​​മ്പ​​സി​​ൽ  മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​ത്​ ച​​ട​​ങ്ങി​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റി​​യ എ.​​ബി.​​വി.​​പി പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണെ​​ന്ന​​ത്​ ജെ.​​എ​​ൻ.​​യു വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും നി​​ര​​ന്ത​​രം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.

അതേസമയം തനിക്കെതിരെ ഉയർന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാർ മാധ്യമങ്ങളോട്​ പറഞ്ഞു. മജിസ്റ്റീരിയല്‍ അന്വേഷണത്തിൽ ഇൗ സംഭവത്തിൽ ജെ.എൻ.യുവിൽനിന്നുള്ള ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമായതാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. നിയമ വ്യവസ്ഥയിൽ നല്ല വിശ്വാസമുണ്ട്. മൂന്ന് വർഷത്തിനു ശേഷമാണ് കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അവര്‍ക്കുള്ള നന്ദി അറിയിക്കുന്നു–കനയ്യ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more