1 GBP = 103.12

രണ്ടാമത് യുക്മ യോർക്ഷയർ ആൻഡ് ഹംബർ ബാഡ്മിന്റൺ ടുർണമെന്റ്. ജോമെറ്റ് -ജോഷി കൂട്ടുകെട്ട് പുരുഷ വിഭാഗത്തിലും പൂജ ബാലചന്ദ്രൻ – മെറീന ലിയോ വനിതാ വിഭാഗത്തിലും ചാമ്പ്യന്മാർ

രണ്ടാമത്  യുക്മ യോർക്ഷയർ ആൻഡ്  ഹംബർ    ബാഡ്മിന്റൺ ടുർണമെന്റ്. ജോമെറ്റ് -ജോഷി കൂട്ടുകെട്ട് പുരുഷ വിഭാഗത്തിലും  പൂജ ബാലചന്ദ്രൻ  – മെറീന ലിയോ  വനിതാ വിഭാഗത്തിലും  ചാമ്പ്യന്മാർ

വർഗ്ഗീസ് ഡാനിയേൽ

കഴിഞ്ഞ ശനിയാഴ്ച ഷെഫീൽഡ് ഇംഗ്ലീഷ് ഇന്സ്ടിട്യൂട് ഓഫ് സ്പോർട്സിൽ വെച്ച് നടന്ന യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ബാഡ്മിന്റൺ ടുർണമെന്റിൽ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷനിലെ ജോമെറ്റ് -ജോഷി കൂട്ടുകെട്ട് പുരുഷ വിഭാഗത്തിലും സ്കൻതോർപ് മലയാളി അസോസിയേഷനിൽ നിന്നുള്ള പൂജ- മെറീന വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായി. പതിനാറ് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഷെഫീൽഡിലെ കാൽവിൻ സ്റ്റീഫനും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൻതോർപ് മലയാളി അസോസിയേഷനിലെ നക്ഷത്ര ബാലചന്ദ്രനും ചാമ്പ്യൻമാരായി.

ഉച്ചക്ക് ഒരുമണിക്ക് റീജിയണൽ സെക്രട്ടറി ജസ്റ്റിൻ എബ്രഹാം ഉത്‌ഘാടനം ചെയ്ത ടുർണ്ണമെന്റിൽ ആവേശ പൂർവ്വമായ മത്സരങ്ങളാണ് നടന്നത്. റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കളിക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തിയ മത്സരങ്ങളിൽ പുരുഷ ഡബിൾസിൽ ജസ്റ്റിൻ എബ്രഹാം – ജിം തൊടുക(റോതെർഹാം) കൂട്ടുകെട്ട് രണ്ടാം സ്ഥാനവും സജിൻ രവീന്ദ്രൻ -ഷിറാസ് ഹസൽ (ഷെഫീൽഡ്) കൂട്ടുകെട്ട് മൂന്നാം സ്ഥാനവും നേടിയപ്പോൾ വനിതാവിഭാഗത്തിൽ ബിന്ദു റോബർട്ട് – ആനി പാലിയത് (ഷെഫീൽഡ്) രണ്ടാം സ്ഥാനവും ദിവ്യ ഉണ്ണി കൃഷ്ണൻ – ശ്രീദേവി സജിൻ (ഷെഫീൽഡ്) കൂട്ടുകെട്ട് മൂന്നാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ റോസ് അശോക് (ഷെഫീൽഡ്) രണ്ടാം സ്ഥാനവും കാതറിൻ റോബർട്ട് (ഷെഫീൽഡ്) മുന്നാം സ്ഥാനവും നേടിയപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോസഫ് പ്രിൻസ് (റോതെർഹാം) രണ്ടാം സ്ഥാനവും വിഘ്‌നേശ് ബാലചന്ദ്രൻ ( സ്കൻതോർപ്) മൂന്നാം സ്ഥാനവും നേടി.
നാലരക്ക് വിജയികൾക്കുള്ള ട്രോഫികൾ റീജിയണൽ പ്രസിഡന്റ് കിരൺ സോളമൻ, സെക്രട്ടറി ജസ്റ്റിൻ എബ്രഹാം, ടുർണ്ണമെൻറ് കോർഡിനേറ്റർ സജിൻ രവീന്ദ്രൻ, എസ് കെ സി എ കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു.

 

ആവേശമുണർത്തിയ ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും റീജിയണൽ കമ്മറ്റിയുടെ പേരിൽ പ്രസിഡന്റ് കിരൺ നന്ദി പ്രകാശിപ്പിച്ചു.

 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more