1 GBP = 104.00

മികച്ച റീജിയണുകൾക്കും അസ്സോസിയേഷനുകൾക്കുമുള്ള യുക്മ അവാർഡുകൾ പ്രഖ്യാപിച്ചു…………. സമസ്ത മേഖലകളിലും സുവർണനേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയൺ “ഗോൾഡൻ ഗാലക്സി അവാർഡ്” ജേതാക്കൾ

മികച്ച റീജിയണുകൾക്കും അസ്സോസിയേഷനുകൾക്കുമുള്ള യുക്മ അവാർഡുകൾ പ്രഖ്യാപിച്ചു…………. സമസ്ത മേഖലകളിലും സുവർണനേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയൺ  “ഗോൾഡൻ ഗാലക്സി അവാർഡ്” ജേതാക്കൾ
സജീഷ് ടോം (യുക്മ പി ആർ ഒ)
യുക്മ ഫാമിലി ഫെസ്റ്റിന് മുന്നോടിയായുള്ള അവാർഡ് നിർണ്ണയം പൂർത്തിയായി. ദേശീയ തലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച റീജിയണായി സൗത്ത് വെസ്റ്റ് റീജിയൺ തെരഞ്ഞെടുക്കപ്പെട്ടു. കലാ-കായിക രംഗങ്ങളിലെയും ചാരിറ്റി പ്രവർത്തനങ്ങളിലെയും സമഗ്രനേട്ടങ്ങളാണ് മികച്ച റീജിയണുള്ള “ഗോൾഡൻ ഗാലക്സി അവാർഡി”ന് സൗത്ത് വെസ്റ്റ് റീജിയണെ അർഹമാക്കിയത്.
റീജിയണൽ പ്രസിഡന്റ് വർഗീസ് ചെറിയാന്റെയും സെക്രട്ടറി എം പി പദ്മരാജിന്റെയും നേതൃത്വത്തിൽ, യുക്മ ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ്, മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, യുക്മ ടൂറിസം ചെയർമാൻ ടിറ്റോ തോമസ്, നാഷണൽ കമ്മറ്റി അംഗം ഡോക്റ്റർ ബിജു പെരിങ്ങത്തറ,  റീജിയണൽ ഭാരവാഹികളായ ജിജി വിക്റ്റർ, സജിമോൻ സേത്തു, കോശിയാ ജോസ്, ജോ സേവ്യർ, ജിജു യോവേൽ, അനോജ് ചെറിയാൻ തുടങ്ങിയവരുടെ ശക്തമായ നേതൃനിരയാണ് മികച്ച റീജിയനുള്ള അവാർഡിന് സൗത്ത് വെസ്റ്റ് റീജിയണെ അർഹമാക്കിയത്.
ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള “സിൽവർ ഗാലക്സി അവാർഡ്” കരസ്ഥമാക്കിയത്. ബാബു മങ്കുഴി പ്രസിഡന്റും ജോജോ തെരുവൻ സെക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ഈസ്റ്റ് ആംഗ്ലിയ റീജിയനെ   നയിക്കുന്നത്. കായിക രംഗത്തെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ “സിൽവർ ഗാലക്സി അവാർഡ് ഫോർ സ്പോർട്സ്”ന് തെരഞ്ഞെടുത്തു. ഡിക്സ് ജോർജ്, സന്തോഷ് തോമസ് എന്നിവർ നയിക്കുന്ന കമ്മറ്റിയാണ് മിഡ്‌ലാൻഡ്‌സ് റീജിയന്റെ നേതൃത്വം കയ്യാളുന്നത്.
കിരൺ സോളമൻ പ്രസിഡന്റും ജസ്റ്റിൻ എബ്രഹാം സെക്രട്ടറിയുമായുള്ള യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയനാണ് കലാരംഗത്തെ മികവിനുള്ള സിൽവർ ഗാലക്സി അവാർഡ് കരസ്ഥമാക്കിയത്. പ്രശംസനീയമായ പ്രവർത്തനങ്ങളെ മുൻനിറുത്തി ലാലു ആന്റണി പ്രസിഡന്റും അജിത് വെണ്മണി സെക്രട്ടറിയുമായ സൗത്ത് ഈസ്റ്റ് റീജിയനും, ഷീജോ വർഗീസ് പ്രസിഡന്റും തങ്കച്ചൻ എബ്രഹാം സെക്രട്ടറിയുമായ നോർത്ത് വെസ്റ്റ് റീജിയനും പ്രത്യേക അവാർഡുകൾക്ക് അർഹത നേടി. നവാഗത റീജിയൺ എന്നനിലയിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് റീജിയനും അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
2016, 2017, 2018 പ്രവർത്തന വർഷങ്ങളിലെ മികവിനെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ടറിൽ നടക്കുന്ന യുക്മ ദേശീയ ഫാമിലി ഫെസ്റ്റിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന്, അവാർഡ് വിവരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ ട്രഷററും ഫാമിലി ഫെസ്റ്റ് ജനറൽ കൺവീനറുമായ അലക്സ് വർഗീസ്, യുക്മ മുൻ ദേശീയ പ്രസിഡന്റ് അഡ്വക്കറ്റ് ഫ്രാൻസിസ് മാത്യു, മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം എന്നിവരാണ് അവാർഡ് കമ്മറ്റിയിലെ മറ്റംഗങ്ങൾ.
റീജിയണൽ തലങ്ങളിൽ ശക്തമായ പ്രവർത്തങ്ങൾ കാഴ്ചവച്ചു യഥാക്രമം ഗോൾഡൻ, സിൽവർ അവാർഡുകൾ നേടിയ യുക്മയിലെ മികച്ച അസോസിയേഷനുകളുടെ പേരുകൾ താഴെക്കൊടുക്കുന്നു.
  • ഈസ്റ്റ് ആംഗ്ലിയ റീജിയൺ – നോർവിച്ച് മലയാളീ അസോസിയേഷൻ, ഇപ്സ്വിച്ച് മലയാളീ അസോസിയേഷൻ
  • സൗത്ത് വെസ്റ്റ് റീജിയൺ – ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ, എയ്ൽസ്ബറി മലയാളീ സമാജം
  • സൗത്ത് ഈസ്റ്റ് റീജിയൺ – കെ സി ഡബ്ല്യൂ എ (ക്രോയ്ഡൺ), മലയാളീ അസോസിയേഷൻ ഓഫ് പോർട്സ്മത്ത്
  • യോർക്ക്ഷെയർ ഹംബർ – ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ(ഹൾ), ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷൻ
  • നോർത്ത് വെസ്റ്റ് റീജിയൺ – മാഞ്ചസ്റ്റർ മലയാളീ അസോസിയേഷൻ, വാറിംഗ്ടൺ മലയാളീ അസോസിയേഷൻ
  • ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ – ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റി, സ്റ്റഫോർഡ്ഷയർ മലയാളീ അസോസിയേഷൻ
  • നോർത്ത് ഈസ്റ്റ് റീജിയൺ – മലയാളീ അസോസിയേഷൻ ഓഫ്  സണ്ടർലാൻഡ്, മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more