1 GBP = 103.76

പ്രതിഷേധം ശക്തമായി; ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ മടങ്ങി

പ്രതിഷേധം ശക്തമായി; ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ മടങ്ങി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് മടങ്ങി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില എന്നിവരാണ് ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങിയത്. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ തിരിച്ച് കൊണ്ടുവന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

കണ്ണൂരില്‍ നിന്നുള്ള ഏഴംഗ സംഘത്തിനൊപ്പമാണ് രേഷ്മയും  ഷാനിലയും പുലര്‍ച്ചയോടെ പമ്പയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവരെ നീലി മലയില്‍ വച്ച് തടയുകയായിരുന്നു. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ച് മടങ്ങാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

യുവതികളെ പൊലീസ് സംരക്ഷണയില്‍ തിരിച്ച് പമ്പയിലേക്കാണ് കൊണ്ടുപോകുന്നത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷന്മാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതികളെ തടഞ്ഞ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more