1 GBP = 103.96

മുഴുവൻ വനിതാ കമ്മിറ്റിയുമായി വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ

മുഴുവൻ വനിതാ കമ്മിറ്റിയുമായി വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ
ജനുവരി 5 ന് നടന്ന വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻറെ ക്രിസ്തുമസ്- ന്യൂ ഇയർ  പ്രോഗ്രാം
 പതിവുപോലെ ഒരു വലിയ വിജയമായിരുന്നു എന്ന്  നിങ്ങളെ അറിയിക്കാൻ  ഞങ്ങൾ ആഗ്രഹിക്കുന്നു. വൊക്കിങ്ങിലും പരിസരപ്രദേശത്തുമുള്ള  മുഴുവൻ മലയാളികളും ഒത്തുചേർന്നു ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള ഒരു ആഘോഷമാണ് സമ്മാനിച്ചത്. ഈ ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകിച്ച് കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാരോടും  കലാകാരികളോടും   ഞങ്ങൾ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.കഴിഞ്ഞ പത്തുവർഷമായി വോക്കിങ്ങിലെ മലയാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ അസോസിയേഷൻ യൂ .കെ  യിലുള്ള എല്ലാ മലയാളി അസ്സോസിയേഷനുകൾക്കും ഒരു മാതൃകയാണ് എന്നതിൽ സംശയമില്ല.
ഈ വർഷത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങങ്ങളോട് അനുബന്ധിച്ചു, വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷനു   പുതിയ ദിശയും ദർശനവും നൽകുവാനായി മുന്നോട്ടുവന്നിരിക്കുന്നത് സ്ത്രീകൾ മാത്രമടങ്ങിയ ഒരു കമ്മറ്റിയാണു എന്ന് പറയുന്നതിൽ ഞങ്ങൾ തികഞ്ഞു അഭിമാനിക്കുന്നു. മതം, വിശ്വാസം, രാഷ്ട്രീയം എന്നീങ്ങനെ  സമൂഹത്തിൽ പൊതുവായ  വിഭജനങ്ങൾക്കപ്പുറം  ഞങ്ങളുടെ സമുദായത്തെ ഒരുമിപ്പിക്കുന്നതിൽ വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ ഒരു നിർണായക പങ്കു വഹിച്ചുപോരുന്നു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എല്ലാവരും   പറയാറുണ്ട് ഏങ്കിലും, സ്‌ത്രീകൾ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് ഇന്നും നടാടെയാണ് എന്നതിൽ സംശയമില്ല. എന്നാൽ തങ്ങളുടെ  സമുദായത്തിലെ സ്ത്രീകളെ നല്ല ആസൂത്രണ ശക്തികളുള്ള  നേതാക്കളായാണ്  വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇപ്പോൾ കാണുന്നത്..
“നിങ്ങൾക്ക് എന്തെങ്കിലും കേൾക്കണമെങ്കിൽ  ഒരു പുരുഷനോട് ചോദിക്കൂ, എന്തെങ്കിലും ചെയ്യ്തു കിട്ടണമെങ്കിൽ  ഒരു സ്ത്രീയോട് ചോദിക്കുക.” എന്ന്  മാർഗരെറ്റ്  താച്ചർ പറഞ്ഞത്  നമ്മൾക്ക് ഈ അവസരത്തിൽ ഓർമിക്കാം.. അങ്ങനെ  വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി 2019-20 കാലഘട്ടത്തിലെ ഭരണത്തിനായി  മുഴുവൻ സ്ത്രീകളുമായി ഒരു മാനേജിംഗ് കമ്മിറ്റിക്ക് വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ തുടക്കം കുറിച്ചിരിക്കുന്നു.
ജൂബി സൈജു (പ്രസിഡന്റ്), രേണു ശശി (വൈസ് പ്രസിഡന്റ്), ജിൽറ്റി ബോബൻ (സെക്രട്ടറി), ഷാജി വർഗീസ് (ജോയിന്റ് സെക്രട്ടറി), ടോൾസി ജിന്റോ (ട്രഷറർ), സുനി ജോസഫ് , ജെസിന സിനോജ് (ആർട്സ് കോ ഓർഡിനേറ്റർ) എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.
ഈ അവസരത്തിൽ പുതിയ ടീമിനെ  അഭിനന്ദിക്കുന്നതിനൊപ്പം  അവരുടെ  നേതൃത്വത്തിൽ ഈ അസോസിയേഷൻ വോക്കിങ്ങിലെ എല്ലാ മലയാളികൾക്കും പ്രയോജനപ്പെടുന്നതും, ലോകമെമ്പാടുമുള്ള എല്ലാ മലയാളീ അസ്സോസിയേഷനുകൾക്കും മാതൃകയും ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
2019 സെപ്റ്റംബർ 14 ന് അസ്സോസിയേഷൻ്റെ ഓണാഘോഷവും  2020 ജനവരി 4 ന് ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളും  അതിന്റെ  എല്ലാ  പ്രൗഢിയോടും കൂടെ ആഘോഷിക്കുന്നതാണെന്നു പുതിയ കമ്മിറ്റി അറിയിച്ചു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more