1 GBP = 103.14

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും: രാജ്‌നാഥ് സിംഗ്

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും: രാജ്‌നാഥ് സിംഗ്

ലഖ്‌നൗ: 2019 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. തന്റെ മണ്ഡലമായ ലഖ്‌നൗവില്‍ ഉത്തരായനി ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ തന്നെയാണ് അടുത്ത തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ലഖ്‌നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

മണ്ഡലത്തില്‍ നിരവധി വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ലഖ്‌നൗ-കാത്തഗോഡം എക്‌സ്പ്രസ് ട്രെയിന്‍ ദിവസേനയാക്കുമെന്നും വേദിയില്‍ വച്ച് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more