1 GBP = 103.95

പി.സി ജോര്‍ജിന്‍റെ യു.ഡി.എഫ് പ്രവേശന സാധ്യത മങ്ങുന്നു

പി.സി ജോര്‍ജിന്‍റെ യു.ഡി.എഫ് പ്രവേശന സാധ്യത മങ്ങുന്നു

പി.സി ജോര്‍ജിന്‍റെ യു.ഡി.എഫ് പ്രവേശന സാധ്യത മങ്ങുന്നു. ജോര്‍ജിനെ പാര്‍ട്ടിയുടെയോ മുന്നണിയുടേയോ ഭാഗമാക്കുന്നതിനോട് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വത്തില്‍ വലിയ വിഭാഗം എതിരാണ്. പി.സി ജോര്‍ജിന്റെ കത്ത് 17ലെ യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. സീറ്റ് വിഭജന ചര്‍ച്ചകളും യു.ഡി.എഫ് 17ന് നടത്തും.

തന്നെയും പാര്‍ട്ടിയെയും യു.ഡി.എഫിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ഭാഗമാകുന്നതിനായി ചില നീക്കങ്ങളും പി.സി ജോര്‍ജ് നടത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് നീക്കങ്ങളെന്നും സൂചനയുണ്ട്. എന്നാല്‍ ജോര്‍ജിനെ കോണ്‍ഗ്രസില്‍ എടുക്കുകയോ യു.ഡി.എഫിന്‍രെ ഭാഗമാക്കുകയോ ചെയ്യുന്നതിനെ നേതൃത്വത്തിലെ ഭൂരിപക്ഷവും എതിര്‍ക്കുന്നു. ജോര്‍ജിന്‍റെ മാറികൊണ്ടിരിക്കുന്ന നിലപാടുകള്‍ക്കൊപ്പം ബി.ജെ.പിയുമായി സഹകരിക്കാനായെടുത്ത തീരുമാനവും തലവേദനയാകുമെന്നാണ് നേതൃത്വം കരുതുന്നത്.

ഇപ്പോള്‍ മുന്നണിയുടെ ഭാഗമായി മുന്നോട്ടു പോകുന്ന കെ.എം മാണിക്ക് അലോസരമുണ്ടാകുന്നതു കൂടിയാകും ജോര്‍ജിന്‍റെ മടങ്ങിവരവ്. നേതൃത്വത്തില്‍ നല്ലൊരു വിഭാഗവും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന്‍റെ മുന്നില്‍ യു.ഡി.എഫോ കോണ്‍ഗ്രസോ ഉടന്‍ വാതില്‍ തുറക്കാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 17ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പി.സി ജോര്‍ജ് നല്‍കിയ കത്ത് പരിഗണനക്ക് വെച്ച് തീരുമാനമെടുക്കും.

17ന്‍റെ മുന്നണി യോഗത്തില്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചക്കും തുടക്കമിടും. പാര്‍ലമെന്‍റ് സീറ്റുകളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് -15, ലീഗ് -2, മാണി -1, ആര്‍.എസ്.പി -1, വീരേന്ദ്രകുമാര്‍ -1 എന്നിങ്ങനെയായിരുന്നു 2014ലെ സീറ്റ് വിഭജനം. ഇതില്‍ വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാട് കോണ്‍ഗ്രസ് തിരിച്ചെടുക്കാനാണ് സാധ്യത. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേക്കുള്ള മറ്റു തയാറെടുപ്പുകളും യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more