1 GBP = 103.68
breaking news

‘ശിവസേനയെ തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ല’; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

‘ശിവസേനയെ തോല്‍പ്പിക്കാന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ല’; അമിത് ഷായ്ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. പാര്‍ട്ടിയുമായി സഖ്യമുണ്ടെങ്കില്‍ സഖ്യ കക്ഷികളെ ബിജെപി വിജയിപ്പിക്കും എന്നും എന്നാല്‍ സഖ്യം ഇല്ലെങ്കില്‍ മുന്‍ സഖ്യകക്ഷികളെ പോലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും എന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനാണ് താക്കറെ ഇന്ന് മറുപടി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ശിവസേന രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിപ്പിടിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ആരൊക്കെ രാമക്ഷേത്ര വിഷയത്തെ ഉപയോഗിച്ച് മുതലെടുക്കും എന്ന് തുറന്ന് കാട്ടാനാണ്. സഖ്യകക്ഷികളായ നിതീഷ് കുമാറും, രാംവിലാസ് പാസ്വാനും എതിര്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ബിജെപിക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more