1 GBP = 103.97
breaking news

പ്രമുഖരെ വധിക്കാന്‍ ഗൂഢാലോചന: കാസര്‍കോട്ടുനിന്ന് ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു

പ്രമുഖരെ വധിക്കാന്‍ ഗൂഢാലോചന: കാസര്‍കോട്ടുനിന്ന് ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു

പ്രമുഖരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് കാസര്‍കോട്ടുനിന്ന് ഡല്‍ഹി പൊലീസിന്റെ പിടിയിലായത് ബി.ജെ.പി നേതാവ്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായ തസ്‌ലീമാണ് അറസ്റ്റിലായത്. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ തസ്‌ലീം നിരവധി കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ തസ്‌ലീമിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ പൊലീസ് സംഘം തസ്‌ലീമിനെ പിടികൂടിയത്. കാസര്‍കോട് ചട്ടഞ്ചാലിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രത്യേക സംഘത്തിന്റെ അറസ്റ്റ്. അതീവ രഹസ്യ സ്വഭാവമുള്ള കേസാണെന്ന് മാത്രമാണ് അറസ്റ്റിന് സഹായിച്ച കാസര്‍കോട് പൊലീസിന് നല്‍കിയ വിവരം. കൂടുതല്‍ വിവരങ്ങള്‍ കേരള പൊലീസിന് കൈമാറാനും ഡല്‍ഹി പൊലീസ് തയാറായില്ല. പ്രമുഖ നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിനാണ് അറസ്റ്റ് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more