1 GBP = 103.68

മകരവിളക്കിന് സന്നിധാനത്ത് മൂന്നുലക്ഷം തീർത്ഥാടകരെത്തും; ഒരുക്കങ്ങൾ പൂർത്തിയായില്ല

മകരവിളക്കിന് സന്നിധാനത്ത് മൂന്നുലക്ഷം തീർത്ഥാടകരെത്തും; ഒരുക്കങ്ങൾ പൂർത്തിയായില്ല

സന്നിധാനം: മകരവിളക്ക് കാണാൻ സന്നിധാനത്ത് മൂന്ന് ലക്ഷം തീർത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോ‍ർഡിന്‍റെ കണക്കുകൂട്ടൽ.എന്നാൽ ഈ തിരക്ക് മുന്നിൽക്കണ്ടുള്ള സൗകര്യങ്ങൾ സന്നിധാനത്തും സമീപ പ്രദേശങ്ങളിൽ ഒരുങ്ങിയിട്ടില്ല.

മറ്റന്നാൾ മകരവിളക്ക്.ചുരുങ്ങിയ സമയത്ത് സുഗമവും സുരക്ഷിതമായ ദർശനത്തിന് കടമ്പകളേറെ. മകരവിളക്ക് കാണാൻ പമ്പയിലെ നിയന്ത്രണങ്ങളിൽ ഇത്തവണ മലകയറി എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ.തിരക്കേറുമ്പോൾ സന്നിധാനത്തെ വ്യൂപോയിന്‍റുകളിൽ മുൻ വർഷത്തെക്കാളും സൗകര്യങ്ങളൊരുങ്ങണം. അപകടമേഖലയിൽ ബാരിക്കേഡ് കെട്ടി തിരിച്ചതൊഴിച്ചാൽ മറ്റ് സംവിധാനങ്ങൾ പൂർണ്ണമായി സജ്ജമായിട്ടില്ല

അപകടകരമായ നിലയിൽ നിരവധി പ്രദേശങ്ങളിലാണ് ഇത്തരത്തിൽ പാറക്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത്.ഇത് നീക്കം ചെയ്യുകയും ഇപ്പോൾ അപ്രായോഗികമാണ്. പ്രാഥമിക പരിശോധനയിൽ ഹൈക്കോടതി മേൽനോട്ട സമിതി തൃപ്തിരേഖപ്പെടുത്തിയെങ്കിലും, തീർത്ഥാടകർക്ക് പരാതികളുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കുറവുകൾ പരിഹരിക്കുമെന്നാണ് ബോ‍ർഡിന്‍റെ പ്രതികരണം.എട്ട് വ്യൂ പോയിന്‍റുകളിലും വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more