1 GBP = 102.88
breaking news

യുഎസിലെ ഭരണപ്രതിസന്ധിക്ക് അയവില്ല; ചർച്ചയിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോയി

യുഎസിലെ ഭരണപ്രതിസന്ധിക്ക് അയവില്ല; ചർച്ചയിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോയി

ഡെമോക്രാറ്റിക്​ പ്രതിനിധികളായ നാൻസി പെലോസി, ഷുക്​​ ഷൂ​മ​ർ എന്നിവർക്കൊപ്പം യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​വാ​ഷി​ങ്​​ട​ൺ: മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മി​ക്കാ​ൻ ഫ​ണ്ട്​ പാ​സാ​ക്കു​ന്ന​തു​മാ​യി യു.​എ​സി​ൽ ഉ​ട​ലെ​ടു​ത്ത ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്ക്​ അ​യ​വി​ല്ല. തു​ട​ർ​ച്ച​യാ​യ 19ാം ദി​വ​സ​മാ​ണ്​ ഭ​ര​ണം സ്​​തം​ഭി​ക്കു​ന്ന​ത്.
ച​ർ​ച്ച​ക്കാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പാ​ണ്​ ഹൗസ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യും സെ​ന​റ്റ്​ മൈ​നോ​റി​റ്റി നേ​താ​വ്​ ഷുക്​ ഷൂ​മ​റും അ​ട​ക്ക​മു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച​ത്. എ​ന്നാ​ൽ, ച​ർ​ച്ച പാ​തി​വ​ഴി​ക്ക​വ​സാ​നി​പ്പി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ​േഡാ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​റ​ങ്ങി​േ​പ്പാ​വു​ക​യായിരുന്നു.

മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ ഡെ​മോ​​ക്രാ​റ്റു​ക​ൾ എ​തി​രു​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഭ​ര​ണ​പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തി​യ​തു​കൊ​ണ്ട്​ കാ​ര്യ​മി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ ട്രം​പ്​ സ്​​ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. മ​തി​ൽ നി​​ർ​മാ​ണ​ത്തി​ന്​ ഫ​ണ്ടി​ല്ലെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ജ​ന​​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും.

ച​ർ​ച്ച​ക്കു വി​ളി​ച്ചു​വ​രു​ത്തി സ​മ​യം പാ​ഴാ​ക്കി​യെ​ന്നാ​ണ്​ ട്രം​പി​​െൻറ ആ​ക്ഷേ​പം. ഭ​ര​ണ​സ്​​തം​ഭ​നം മൂ​ലം എ​ട്ടു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ശ​മ്പ​ളം മു​ട​ങ്ങി. മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഉ​രു​ക്കു​മ​തി​ൽ പ​ണി​യാ​ൻ ഖ​ജ​നാ​വി​ൽ​നി​ന്ന്​ 570 കോ​ടി ഡോ​ള​ർ പാ​സാ​ക്കാ​നാ​ണ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ര​തി​നി​ധി​സ​ഭ​യി​ൽ ആ​ധി​പ​ത്യ​മു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ൾ മ​തി​ലി​ന്​ എ​തി​രാ​ണ്. സെനറ്റിലും ഫണ്ട്​ പാസാക്കാനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more