1 GBP = 103.54
breaking news

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന്​ ഗവർണറോട്​ മുഖ്യമന്ത്രി

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന്​ ഗവർണറോട്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശത്തെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി.സദാശിവത്തെ കണ്ട് അറിയിച്ചു. പ്രശ്നങ്ങളുടെ കാരണം , സർക്കാരിന്റെ നടപടികൾ എന്നിവ മുഖ്യമന്ത്രി വിശദീകരിച്ചു. രാജ്ഭവനിൽ വ്യാഴാഴ്ച വൈകിട്ട് 7.30ന് ഗവർണറെ സന്ദർശിച്ചാണ് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു മുഖ്യമന്ത്രി വിവരങ്ങൾ അറിയിച്ചത്.

അക്രമങ്ങൾക്ക് പിന്നിൽ ആർ.എസ്.എസാണെന്നായിരുന്നു സർക്കാർ നിലപാട്. അക്രമം സൃഷ്ടിക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ, പൊതു–സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടം മുഖ്യമന്ത്രി വിശദമാക്കി.

കൂടിക്കാഴ്ചയെക്കുറിച്ച് ഗവർണർ ട്വിറ്ററിലൂടെയാണ് അറിയിച്ചു. ഹർത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗവർണർ ജനുവരി മൂന്നിന് റിപ്പോർട്ട് തേടിയിരുന്നു. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. ഓരോ ജില്ലയിലെയും പ്രശ്നങ്ങളെപ്പറ്റി പ്രത്യേകം റിപ്പോർട്ടിലുണ്ടെന്നാണു സൂചന. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തു നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more