1 GBP = 103.12

മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം

മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം

ഡൽഹി : മുന്നാക്ക സമുദായങ്ങളുടെ വർഷങ്ങളായുള്ള മുഖ്യ ആവശ്യമായ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്നു തന്നെ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ശൈത്യകാല സമ്മേളനം ഇന്ന് തീരുകയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് കേന്ദ്രത്തിന്റെ അടിയന്തര നീക്കം.

മൊത്തം സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന് കോടതി വിധിയുണ്ട്. ഇത് 60 ശതമാനമാക്കുന്നതിനാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവരിക.

സർക്കാർ സർവീസിൽ കയറുന്നതിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായാംഗങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് തീരുമാനം. എൻ.എസ്.എസ് ഉൾപ്പെടെയുള്ള മുന്നാക്ക സമുദായ സംഘടനകൾ സാമ്പത്തിക സംവരണത്തിനായി നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും കേസുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായ സംഘടനകളുടെ എതിർപ്പ് ശക്തമായതിനാൽ ഇതുവരെയുള്ള ഒരു സർക്കാരും ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ബിൽ നിയമമാകാൻ ലോക്‌സഭയും രാജ്യസഭയും പാസാക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more