1 GBP = 104.26
breaking news

ഇസ്രയേലിന്റെ സുരക്ഷ പ്രധാനം; സിറിയയിൽ നിന്ന് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഉടനില്ല

ഇസ്രയേലിന്റെ സുരക്ഷ പ്രധാനം; സിറിയയിൽ നിന്ന് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഉടനില്ല

വാ​ഷി​ങ്​​ട​ൺ: സി​റി​യ​യി​ൽ​നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച സൈ​നി​ക പി​ന്മാ​റ്റം ഉ​ട​നു​ണ്ടാ​കി​ല്ലെ​ന്ന്​ സൂ​ച​ന. മേ​ഖ​ല​യി​ലെ യു.​എ​സി​​െൻറ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്രാ​യേ​ലി​​െൻറ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ നി​ല​യു​റ​പ്പി​ച്ച യു.​എ​സ്​ സൈ​നി​ക​രെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന്​ ട്രം​പി​​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​ൺ പ​റ​ഞ്ഞു. ​െഎ.​എ​സ്​ ഭീ​ക​ര​ർ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു​വെ​ന്നും കു​ർ​ദ്​ വി​മ​ത പോ​രാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളെ​​യും അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ഞെ​ട്ടി​ച്ച്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ സി​റി​യ​യി​ലെ യു.​എ​സ്​ സൈ​നി​ക​രു​ടെ പി​ന്മാ​റ്റം ട്രം​പ്​ പ്ര​ഖ്യാ​പി​ച്ച​ത്. ​െഎ.​എ​സി​നെ നി​ഷ്​​പ്ര​ഭ​മാ​ക്കി​യെ​ന്നും ഇ​നി മ​ട​ങ്ങാ​ൻ സ​മ​യ​മാ​യെ​ന്നു​മാ​യി​രു​ന്നു ട്വീ​റ്റ്. ആ​ഴ്​​ച​ക​ൾ​ക്കി​ടെ ​2000 സൈ​നി​ക​രെ​യും പി​ൻ​വ​ലി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ യു.​എ​സ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​റ്റി​സ്​ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ രാ​ജി​വെ​ച്ചു.

എ​ന്നാ​ൽ, സി​റി​യ​ൻ ന​ഗ​ര​മാ​യ ത​ൻ​ഫി​ൽ വി​ന്യ​സി​ച്ച സൈ​നി​ക​രെ അ​ടു​ത്തെ​ങ്ങും പി​ൻ​വ​ലി​ക്കി​ല്ലെ​ന്നാ​ണ്​ ബോ​ൾ​ട്ടി​​െൻറ പ്ര​ഖ്യാ​പ​നം. ഇ​റാ​ൻ ഇ​വി​ടെ ഭീ​ഷ​ണി​യാ​യ​തി​നാ​ൽ സൈ​നി​ക​രെ നി​ല​നി​ർ​ത്ത​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​ണ്.
ജ​റൂ​സ​ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ ട്രം​പി​​െൻറ ന​യ​ത്തി​ന്​ തി​രു​ത്തു​മാ​യി സ്വ​ന്തം ഉ​ദ്യോ​ഗ​സ്​​ഥ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more