1 GBP = 102.95
breaking news

അമേരിക്കയിൽ പിടിച്ചുപറിക്കാരുടെ വെടിയേറ്റ തെലുങ്കാന സ്വദേശി ഗുരുതരാവസ്ഥയിൽ

അമേരിക്കയിൽ പിടിച്ചുപറിക്കാരുടെ  വെടിയേറ്റ തെലുങ്കാന സ്വദേശി ഗുരുതരാവസ്ഥയിൽ

തെലങ്കാന: അമേരിക്കയിൽ പിടിച്ചുപറിക്കാരിൽ നിന്ന്​ വെടിയേറ്റ​ തെലങ്കാന സ്വദേശി ആശുപത്രിയിൽ. ഡിട്രോയിറ്റിലെ ഡൗൺടൗണിൽ വെച്ചാണ്​ ഇലക്​ട്രിക്കൽ എഞ്ചിനീയറായ സായ്​ കൃഷ്​ണക്ക്​​ അർധരാത്രി കവർച്ചക്കാരിൽ നിന്ന്​ വെടിയേറ്റത്​. ഗുരുതരമായി പരിക്കേറ്റ യുവാവി​​െൻറ ജീവൻ രക്ഷിക്കാൻ ഡിട്രോയിറ്റിലെ ആശുപത്രിയിൽ​ നിരവധി സർജറികൾ നടന്നുകൊണ്ടിരിക്കുകയാണ്​.

സൗത്ത്​​ ഫീൽഡ്​ മിഷിഗനിലെ ലോറൻസ്​ ടെക്​ സർവകലാശാലയിൽ എഞ്ചിനീയറിങ്​ പൂർത്തിയാക്കിയ സായ്​ ഡിട്രോയ്​റ്റ്​ ഡൗൺടൗണിൽ ഒരു കമ്പനിയിലാണ്​​ ജോലി ചെയ്യുന്നത്​. ജനുവരി മൂന്നാം തീയതി അമേരിക്കൻ സമയം രാത്രി 11:30ന്​ ജോലി കഴിഞ്ഞ്​ ഭക്ഷണം വാങ്ങി വീട്ടിലേക്ക്​ തിരിക്കവേയായിരുന്നു​ സംഭവം​.

കവർച്ചക്കാർ സായ്​ കൃഷ്​ണയുടെ കാർ തടയുകയും ബലം പ്രയോഗിച്ച്​ അകത്ത്​ കയറി ഒറ്റപ്പെട്ട സ്ഥലത്തേക്ക്​ ഡ്രൈവ്​ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. അവിടെ വെച്ച് ആക്രമിച്ച്​​ കാറിലുള്ളതും പേഴ്​സും മറ്റും കവർന്ന്​ കടന്ന്​ കളയുകയും ചെയ്​തു.

അതുവഴി പോവുകയായിരുന്ന ഒരു സ്വദേശി അസ്വാഭാവിക നിലയിൽ കാർ കണ്ടതിനെ തുടർന്ന്​ പരിശോധിച്ചപ്പോഴാണ്​ രക്​തം വാർന്ന നിലയിൽ സായ്​ കൃഷ്​ണയെ കാണുന്നത്​. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും ആംബുലൻസ്​ എത്തി യുവാവിനെ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു.

തീർത്തും ഇടത്തര കുടുംബത്തിൽ ജനിച്ച സായ്​ പഠിക്കാനും മികച്ച ഭാവി പടുത്തുയർത്താനുമായാണ്​ വിദേശത്തേക്ക്​ പോയതെന്ന്​ സുഹൃത്ത്​​ സുജിത്​ പറഞ്ഞു.​ അതിനുള്ള പണം കണ്ടെത്താനും ഒരുപാട്​ കഷ്​ടതകൾ സായ്​ അനുഭവിച്ചിരുന്നുവെന്നും സുജിത് ​ മാധ്യമങ്ങളോട്  ​ പ്രതികരിച്ചു.

ചികിത്സക്ക്​ വൻ തുക ചിലവാകുന്ന സാഹചര്യമായതിനാൽ സുഹൃത്തുക്കൾ ചേർന്ന്​ സായ്​ കൃഷ്​ണയുടെ പേരിൽ ‘ഗോ ഫണ്ട്​ മി’ എന്ന ചാരിറ്റി വെബ്​ സൈറ്റ്​ ആരംഭിച്ച്​ പണം ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്​. നിലവിൽ ഒരു ലക്ഷം ഡോളറോളം ഇത്തരത്തിൽ സമാഹരിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more