1 GBP = 103.89
breaking news

ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

തി​രു​വ​ന​ന്ത​പു​രം: കേ​​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ തൊ​ഴി​ലാ​ളി​വി​രു​ദ്ധ​ന​യ​ങ്ങ​ളി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ അ​ഖി​ലേ​ന്ത്യ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ ​തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി തു​ട​ങ്ങും.

നി​ർ​ബ​ന്ധ​പൂ​ർ​വം ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ക്കി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ബി.​എം.​എ​സ്​ ഒ​ഴി​കെ​യു​ള്ള ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.   ക​ട​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​ട​പ്പി​ക്കി​ല്ലെ​ന്നും ട്രെ​യി​ൻ ത​ട​യി​ല്ലെ​ന്നും സി.​ഐ.​ടി.​യു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ട​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ്​ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ​യും നി​ല​പാ​ട്. തു​റ​ക്കേ​ണ്ട​വ​ർ​ക്ക്​ തു​റ​ക്കാ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​യാ​ൽ എ​തി​ർ​ക്കി​ല്ലെ​ന്നും വ്യാ​പാ​രി​വ്യ​വ​സാ​യി സ​മി​തി​യും വ്യ​ക്ത​മാ​ക്കി. ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ബെ​ഫി​യും പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്​​തം​ഭി​ക്കും. ഒാ​ൾ ഇ​ന്ത്യ റി​സ​ർ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​​നും ഒാ​ൾ ഇ​ന്ത്യ റി​സ​ർ​വ് ബാ​ങ്ക് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​നും ചൊ​വ്വാ​ഴ്​​ച പ​ണി​മു​ട​ക്കി​ൽ പ​െ​ങ്ക​ടു​ക്കു​ം.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ബി.​എം.​എ​സ്​ ഒ​ഴി​കെ​ യൂ​നി​യ​നു​ക​ൾ പ​ണി​മു​ട​ക്കുന്നതിനാൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല. സ്വ​കാ​ര്യ ബ​സ്​ തൊ​ഴി​ലാ​ളികളും ഒാ​േ​ട്ടാ-​ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കും. ലോ​റി​ക​ൾ ഒാ​ടാ​ത്ത​തി​നാ​ൽ ച​ര​ക്ക്​ നീ​ക്ക​ം നി​ശ്ച​ല​മാ​കും. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more