1 GBP = 103.79
breaking news

ഗിൽഫോർഡിൽ ട്രെയിനിനുള്ളിൽ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് പതിനാലുകാരനായ മകനും സഹയാത്രികർക്കും മുന്നിലിട്ട്

ഗിൽഫോർഡിൽ ട്രെയിനിനുള്ളിൽ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് പതിനാലുകാരനായ മകനും സഹയാത്രികർക്കും മുന്നിലിട്ട്

ലണ്ടൻ: ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഗിൽഗോർഡിൽ നിന്നും ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട സൗത്ത് വെസ്റ്റേൺ ട്രെയിനിനുള്ളിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. 51 വയസ്സ് പ്രായമുള്ള യാത്രക്കാരനെയാണ് പതിനാലുകാരനായ മകനും ട്രെയിനിനുള്ളിലെ മറ്റ് സഹ യാത്രക്കാർക്കും മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. ഗിൽഫോർഡിനും വാട്ടർലൂവിനുമിടക്ക്ക് ക്ലാണ്ടനിൽ വച്ചാണ് കൊലപാതകം നടന്നത്.

ശരീരത്തിൽ നിരവധി കുത്തുകളേറ്റ യാത്രക്കാരന് സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് സംഘം സിപിആർ ഉൾപ്പെടെ പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറടി ഉയരമുള്ള ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള കറുത്ത വർഗക്കാരനാണ് കൊലപാതകം നടത്തിയതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ട്രെയിൻ നിറുത്തിയ ഉടനെ ക്ലാണ്ടാണ് ഭാഗത്ത് രക്ഷപ്പെട്ട ഇയാൾക്ക് വേണ്ടി ശക്തമായ പോലീസ് തിരച്ചിലാണ് നടക്കുന്നത്.

കൊലപാതകിയുടേതെന്ന് സംശയിക്കുന്ന രക്തം പുരണ്ട തൊപ്പി കൊലപാതകി ഓടി രക്ഷപ്പെട്ട ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫോറൻസിക് വിഭാഗവും വിശദമായ അന്വേഷണം നടത്തി വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more