1 GBP = 103.78
breaking news

ബ്രെക്സിറ്റ്‌: ജെറമി കോർബിന്റെ നയങ്ങളെ എതിർത്ത് ലേബർ പാർട്ടി അംഗങ്ങൾ; ബ്രെക്സിറ്റ് ഹിതപരിശോധനക്ക് കോർബിൻ തയ്യാറാകണമെന്ന് ആവശ്യം

ബ്രെക്സിറ്റ്‌: ജെറമി കോർബിന്റെ നയങ്ങളെ എതിർത്ത് ലേബർ പാർട്ടി അംഗങ്ങൾ; ബ്രെക്സിറ്റ് ഹിതപരിശോധനക്ക് കോർബിൻ തയ്യാറാകണമെന്ന് ആവശ്യം

ബ്രക്സിറ്റിൽ പുതിയ കരാർ ഉണ്ടാക്കണമെന്ന ലേബർ പാർട്ടി നേതാവ് ജെർമി കോർബിന്‍റെ തീരുമാനെത്തെ പിന്തുണക്കാതെ പാർട്ടി അംഗങ്ങൾ. പുതിയ കരാർ ഉണ്ടാക്കുന്നതിന് പകരം ബ്രെക്സിറ്റ് ഹിതപരിശോധനക്ക് കോർബിൻ തയ്യാറാകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.‌

തെരേസാ മേയുടെ ബ്രെക്സിറ്റ് നയങ്ങൾക്കെതിരെ തുടക്കം മുതൽ എതിർപ്പു പ്രകടിപ്പിച്ച വ്യക്തിയാണ് ജർമി കോർബിൻ. ബ്രെക്സിറ്റിൽ പുതിയ നയം കൊണ്ടുവരണമെന്നാണ് കോർബിന്‍റെ ഇപ്പോഴത്തെ ആവശ്യം. എന്നാൽ കോർബിൻ ബ്രെക്സിറ്റ് വിഷയത്തിൽ എടുത്ത പുതിയ നിലപാടിനെതിരെ ലേബർ പാർട്ടിയിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നു. യൂറോപ്യൻ യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കുന്നതിന് പകരം തെരേസാ മേയുടെ ബ്രെക്സിറ്റ് നയങ്ങൾ ഹിതപരിശോധനക്ക് വിധേയമാക്കണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു.

ഹിതപരിശോധനക്ക് വിധേയമാക്കിയാൽ മേയുടെ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ലേബർപാർട്ടി അംഗങ്ങൾ അറിയിച്ചു. പുതിയ ഹിതപരിശോധ കൊണ്ടുവരണമെന്ന നിലപാടെടുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more