1 GBP = 103.12

മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനില്‍ യാത്രക്കാരെയും പോലീസിനെയും കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് മെന്റൽ ഹെൽത്ത് ആക്ട് പ്രകാരമെന്ന് പോലീസ് സ്ഥിരീകരണം

മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനില്‍ യാത്രക്കാരെയും പോലീസിനെയും കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് മെന്റൽ ഹെൽത്ത് ആക്ട് പ്രകാരമെന്ന് പോലീസ് സ്ഥിരീകരണം

പുതുവര്‍ഷത്തലേന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനില്‍ യാത്രക്കാരെയും പോലീസിനെയും കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമെന്ന് പോലീസ് സ്ഥിരീകരണം. കഴിഞ്ഞ ദിവസം വൈകുന്നേരം കസ്റ്റഡിയിലെടുത്ത മാഞ്ചസ്റ്റര്‍ ചീതാം ഹില്ലില്‍ നിന്നുമുള്ള 25-കാരനെ മെഡിക്കല്‍ സ്റ്റാഫിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കി. അള്ളാഹു അക്ബര്‍ വിളികളോടെ പുതുവര്‍ഷത്തലേന്ന് വിക്ടോറിയ സ്‌റ്റേഷനില്‍ നീളന്‍ കത്തിയുമായി എത്തിയ ഇയാള്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കുത്തിയത്.

നഗരത്തിലെ ഇയാളുടെ വീട്ടില്‍ തീവ്രവാദ വിരുദ്ധ ഓഫീസര്‍മാര്‍ റെയ്ഡ് നടത്തി. അയല്‍ക്കാരുമായി സംസാരിച്ചപ്പോള്‍ ഈ വീട്ടില്‍ സൊമാലി ദമ്പതികള്‍ താമസിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ നാലോ, അഞ്ചോ കുട്ടികളുണ്ടെന്നും നെതര്‍ലാന്‍ഡില്‍ നിന്നും 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് ഇവര്‍ എത്തിയതെന്നുമാണ് അയല്‍ക്കാര്‍ നല്‍കിയ വിവരം. അഞ്ച് പോലീസ് ഓഫീസര്‍മാര്‍ ഒരാളെ മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനില്‍ വെച്ച് കീഴടക്കിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ തന്നെ അക്രമി അള്ളാഹു അക്ബര്‍ മുഴക്കുന്നത് കേള്‍ക്കാം. കാലിഫേറ്റ് വിജയിക്കട്ടെയെന്നും പോലീസ് വാനില്‍ കയറ്റുമ്പോള്‍ വിളിച്ച് പറയുന്നുണ്ട്. 

ഇസ്ലാമിക തീവ്രവാദ വിഭാഗമായ ഐഎസുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. മറ്റ് രാജ്യങ്ങളില്‍ ബോംബിടുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അക്രമി പുലമ്പി. സൊമാലി ദമ്പതികള്‍ അടുത്തുള്ള പള്ളിയില്‍ സ്ഥിരമായി പോയിരുന്നതായി അയല്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ രണ്ട് ആണ്‍മക്കള്‍ യൂണിവേഴ്‌സിറ്റിയിലും, ഒരാള്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലും, നാലാമന്‍ സ്വദേശമായ സൊമാലിയയിലുമാണെന്ന് മറ്റൊരു അയല്‍വാസി പറഞ്ഞു. ദമ്പതികള്‍ ആണ്‍മക്കളെ കൂടാതെ ഒരു മകളുമുണ്ട്.

കുത്തേറ്റ ബിടിപി പോലീസ് ഓഫീസര്‍ സ്വന്തം ജീവന്‍ വകവെയ്ക്കാതെ അക്രമം തടയാന്‍ ഇറങ്ങുകയായിരുന്നുവെന്ന് ബിടിപി അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ സീയാന്‍ ഒ’കളിഗാന്‍ വ്യക്തമാക്കി. മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം എന്ന് സംശയിക്കുന്ന അക്രമത്തില്‍ പരുക്കേറ്റവര്‍ക്കൊപ്പമാണ് താനെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more