1 GBP = 103.12

വനിതാ മതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിൽ മനുഷ്യമതിൽ തീർത്തത് യുകെയിലെ പുരോഗമന സംഘടനകൾ…

വനിതാ മതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിൽ മനുഷ്യമതിൽ തീർത്തത് യുകെയിലെ പുരോഗമന സംഘടനകൾ…

ജയൻ എടപ്പാൾ

ജനുവരി ഒന്നിന്, കേരളത്തിന്റെ വടക്കൻ അതിർത്തിയായ മഞ്ചേശ്വരം മുതൽ, തെക്കൻ അതിർത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന, ലോകത്തിന്റെ തന്നെ ശ്രദ്ധയാകാൻ പോകുന്ന നവോഥാന മൂല്യ സംരക്ഷണ വനിതാ മതിലിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനിൽ മനുഷ്യമതിൽ തീർത്തത് യുകെയിലെ പുരോഗമന സംഘടനകൾ.. സമീക്ഷയുകെയുടെയും, വനിതാ വിഭാഗമായ സ്ത്രീസമീക്ഷയുടെയും ബ്രിട്ടനിലെ മറ്റു പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങളായ ചേതന, ക്രാന്തി, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് വുമൺ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതിര്ത്വത്തിൽ ഡിസംബർ 30 നു ഉച്ചക്ക് 2 മണിക്ക്, ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷന്റെ മുന്നിൽ നടന്ന മനുഷ്യമതിലിൽ നിരവധിപേരാണ് പങ്കെടുത്തത്.

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന, 500 ൽ കൂടുതൽ ആളുകൾ പങ്കെടുത്ത മനുഷ്യമതിൽ കേരളത്തിലെ നവോഥാന മൂല്യസരക്ഷണത്തിന്റെ പ്രാധാന്യവും, മതേതര സംരക്ഷണത്തിന്റെ അന്തസത്തയും, സ്ത്രീ പുരുഷ സമത്വത്തെയും, കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുതെന്നും, വീണ്ടും ജാതിമത വേർതിരിവ് വേണ്ടെന്നും, വിളിച്ചോതുന്ന ഡിസ്പ്ലേ ബോർഡുകളും, ബാനറുകളും കൊണ്ട് ബ്രിട്ടനിലെ വീതി ഇന്നലെ സജീവമായിരുന്നു. വനിതാമതിലിനു എല്ലാ വിധ പിന്തുണയും നൽകുന്ന, മനുഷ്യമതിലിൽ മലയാളികൾക്ക് പുറമെ, ബ്രിട്ടീഷുകാരും, പഞ്ചാബികളും, പങ്കെടുത്തത് ഒരു വലിയ വിജയമായി എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്വപ്നപ്രവീണും, ജനറൽ കൺവീനർ ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും പറഞ്ഞു.

ഇന്ത്യൻ ഹൈ കമ്മീഷനു ചുറ്റുമായി മതിൽ പോലെ നിരന്നു നിന്ന പ്രവർത്തകർക്ക് ബ്രിട്ടനിലെ അസോസിയേഷൻ ഓഫ്എ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ജനറൽ സെക്രട്ടറി സഖാവ്. ഹാർസീവ് ബൈൻസ് പ്രതിജ്ഞ വാചകങ്ങൾ ചൊല്ലി കൊടുത്തു. മതിലിനു ശേഷം നടന്ന സമാപനയോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്വപ്നപ്രവീണ് സ്വാഗതം പറഞ്ഞു. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശ്രീമതി ജോഗിന്ദർ, ചേതന എക്സികുട്ടീവ് അംഗം ശ്രീമതി. കവിത ലിയോസ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രേസിടെന്റും ബ്രിട്ടനിലെ ലേബർ കൗൺസിലറുമായ ശ്രീ സുഗതൻ തെക്കേപ്പുര, ലോകകേരളസഭാംഗം ശ്രീ. കാർമേൽ മിറാൻഡ, പ്രശസ്ത പത്രപ്രവർത്തകനും, പുരോഗമന ചിന്തകനുമായ ശ്രീ മുരളിവെട്ടത്തു, എന്നിവരും സംസാരിച്ചു.

മനുഷ്യമതിലിൽ അണി നിരക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന, എല്ലാ പ്രവർത്തകർക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് ജനറൽ കൺവീനർ ശ്രീ. ദിനേശ് വെള്ളാപ്പള്ളി യോഗം അവസാനിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more