1 GBP = 103.84
breaking news

“എൻ എച്ച് എസ് ജീവനക്കാരുടെ ക്ഷാമം ഭവന പ്രതിസന്ധി തുടങ്ങിയവക്ക് പരിഹാരം കാണാം” ബ്രെക്സിറ്റ്‌ കാരാറിനെ പിന്തുണയ്ക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസാ മേയുടെ പുതുവത്സര സന്ദേശം

“എൻ എച്ച് എസ് ജീവനക്കാരുടെ ക്ഷാമം ഭവന പ്രതിസന്ധി തുടങ്ങിയവക്ക് പരിഹാരം കാണാം” ബ്രെക്സിറ്റ്‌ കാരാറിനെ പിന്തുണയ്ക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസാ മേയുടെ പുതുവത്സര സന്ദേശം

ലണ്ടൻ: താൻ മുന്നോട്ട് വച്ച ബ്രക്‌സിറ്റ് കരാറിനെ പിന്തുണച്ചാല്‍ എംപിമാരുടെ എല്ലാ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തെരേസാ മെയ്. എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമവും ഭവന പ്രതിസന്ധിയും പ്രതിസന്ധി ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എംപിമാര്‍ താന്‍ മുന്നോട്ട് വെച്ച ബ്രെക്സിറ്റ്‌ വിടുതൽ കരാറിനെ പിന്തുണയ്ക്കണമെന്നാണ് തെരേസ മേയ് പ്രഖ്യാപിച്ചത്.

ഈ രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും, ശുഭാപ്തിവിശ്വാസവും പ്രതീക്ഷയുമുള്ള ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിയ്ക്കാനും സാധിക്കുമെന്ന് തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ അതിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മേയുടെ ബ്രക്‌സിറ്റ് പദ്ധതിയെ പിന്തുണച്ചില്ലെങ്കില്‍ ജനാധിപത്യത്തെയാണ് എംപിമാര്‍ ഇല്ലാതാക്കുന്നതെന്ന ആന്‍ഡ്രിയ ലീഡ്‌സമിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി വാക്കുകള്‍ ആവര്‍ത്തിക്കുന്നത്. ഒരു രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നവരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബ്രക്‌സിറ്റ് അനുകൂല നേതാവ് കൂടിയായ ലീഡ്‌സം വ്യക്തമാക്കി.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബാക്ക്‌സ്‌റ്റോപ്പ് പദ്ധതിയുടെ കട്ടി കുറയ്ക്കാന്‍ യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അടുത്ത ബുധനാഴ്ച കരാറില്‍ എംപിമാര്‍ ചര്‍ച്ചകള്‍ ആരംഭിക്കും. ഇതിന് ശേഷം അന്തിമ വോട്ടിംഗും നടക്കും. ‘2019ല്‍ യുകെയ്ക്ക് പുതിയ അധ്യായം കുറിയ്ക്കാന്‍ സാധിക്കും. പാര്‍ലമെന്റ് ഒരു കരാറിനെ പിന്തുണച്ചാല്‍ ബ്രിട്ടന്‍ വഴിത്തിരിവിലെത്തും. 2016-ലെ ജനഹിതം ഭിന്നതകള്‍ക്ക് വഴിയൊരുക്കുന്നതായിരുന്നു. പക്ഷെ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യൂറോപ്യന്‍ അയല്‍ക്കാരുമായി നല്ല ബന്ധം നിലനിര്‍ത്താം. ഇതോടൊപ്പം ആഗോള വ്യാപാര രാജ്യമായി മാറാനും ബ്രിട്ടന് സാധിക്കും’, പ്രധാനമന്ത്രി വ്യക്തമാക്കി.

നല്ലൊരു കരാറില്‍ ഒപ്പുവെച്ചാല്‍ ബ്രിട്ടന് ബാക്കിയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാം. സമ്പദ് രംഗത്തേയും, ബിസിനസ്സുകളെയും ലക്ഷ്യംവെച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം, തെരേസ മേയ് പറയുന്നു.

അതേസമയം അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ആശങ്ക നിലനിൽക്കുന്നുണ്ട്. ബ്രീട്ടിഷ് പ്രധാനമന്ത്രി തെരേസാമേയുടെ ഉടന്പടി യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ട്രംപ് മുന്നോട്ടടുവെച്ച കരാര്‍ സാധ്യമാകില്ല.

അതിവേഗത്തില്‍ ബൃഹത്തായ ഒരു വ്യാപാര കരാര്‍ എന്നതാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി. എന്നാല്‍ ബ്രക്സിറ്റിന് മുന്നോടിയായി പ്രധാനമന്ത്രി തെരേസ മെ മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി യൂണിയന്‍ അംഗീകരിച്ചാല്‍ അമേരിക്കയുമായുള്ള വ്യാപാരം എങ്ങനെ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more