1 GBP = 103.68
breaking news

മതിൽ നിർമ്മാണം; യുഎസിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു; ശമ്പളം പോലും ലഭിക്കാതെ ജീവനക്കാർ

മതിൽ നിർമ്മാണം; യുഎസിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു; ശമ്പളം പോലും ലഭിക്കാതെ ജീവനക്കാർ

വാ​ഷി​ങ്ട​ണ്‍: മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ വ​ൻ​മ​തി​ലി​നെ ചൊ​ല്ലി യു.​എ​സി​ൽ ഉ​ട​ലെ​ടു​ത്ത ഭ​ര​ണ​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. മെ​ക്‌​സി​ക്ക​ന്‍ മ​തി​ലി​ന് പ​ണം  അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍നി​ന്ന് ട്രം​പ് പി​ന്മാ​റാ​ത്ത​താ​ണ്​ പ്ര​ശ്​​നം ഗുരുതരമാ​ക്കി​യ​ത്. 12 ദി​വ​സ​മാ​യി രാ​ജ്യ​ത്ത്​ ഭാ​ഗി​ക  ഭ​ര​ണ​സ്​​തം​ഭ​ന​മാ​ണ്. രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി അ​ടു​ത്ത​യാ​ഴ്ച​യും  തു​ട​രു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ര്‍. 2019ലും ​മ​തി​ല്‍ നി​ര്‍മാ​ണ​ത്തി​ന്​ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള നീ​ക്കം തു​ട​രാ​നാ​ണ് ട്രം​പി​​െൻറ നീ​ക്കം. ഇ​ത്  പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്ന്​ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മി​നി​റ്റു​ക​ള്‍ക്ക​കം ഇ​രു​സ​ഭ​യും പി​രി​ഞ്ഞു. രാ​ജ്യ​ത്തെ ഓ​ഹ​രി​വി​പ​ണി​യും ത​ക​ര്‍ച്ച​യി​ലാ​ണ്.

അ​വ​ധി​യി​ല്‍ പോ​യ പ​ല  ഉ​ദ്യോ​ഗ​സ്ഥ​രും തി​രി​ച്ചെ​ത്തി​യി​ട്ടു​മി​ല്ല. ആ​ഭ്യ​ന്ത​രം, കാ​ര്‍ഷി​കം, നീ​തി​ന്യാ​യം, സു​ര​ക്ഷ, വി​ദേ​ശ​കാ​ര്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ് ത​ട​സ്സം നേ​രി​ട്ട​ത്. പ​ല വ​കു​പ്പു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍ക്ക്  ക്രി​സ്മ​സ് ശ​മ്പ​ളം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ര്‍ക്കാ​ണ് ഡി​സം​ബ​റി​ലെ ശ​മ്പ​ള​വും പ്ര​ത്യേ​ക അ​ല​വ​ന്‍സും ല​ഭി​ക്കാ​ത്ത​ത്.

യു.​എ​സി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തും ല​ഹ​രി ക​ട​ത്തും ത​ട​യാ​നാ​ണ് മ​തി​ലെ​ന്ന വാ​ദ​മാ​ണ് ട്രം​പും അ​നു​കൂ​ലി​ക​ളും ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​നി​ടെ, ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്കു പി​ന്നി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ടി​വാ​ശി​യാ​ണെ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ വ​ക്താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നാ​ണ്​ പ്ര​സി​ഡ​ൻ​റി​​െൻറ നീ​ക്കം. അ​തി​ന്​ ഡെ​മോ​ക്രാ​റ്റു​ക​ൾ ത​ട​സ്സം നി​ൽ​ക്കു​ക​യാ​ണെ​ന്നും സാ​റ കു​റ്റ​പ്പെ​ടു​ത്തി.

സെ​ന​റ്റി​ൽ  മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി 500 കോ​ടി ഡോ​ള​ർ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്​​ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ന​യി​ച്ച​ത്. അ​ന​ധി​കൃ​ത  കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യ​ത്ത്​ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​നാ​ണ്​​ ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ മു​മ്പ്​ ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു.  റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ചി​ല അം​ഗ​ങ്ങ​ളും ട്രം​പി​ന്​ എ​തി​രാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more