1 GBP = 103.89
breaking news

സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിക്കാനൊരുങ്ങി അമേരിക്ക

സിറിയയില്‍ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. സിറിയയില്‍ ഐ.എസ് ഗ്രൂപ്പുകള്‍ പരാജയപ്പെട്ടുവെന്ന പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് തീരുമാനം. അമേരിക്കയുടെ പിന്മാറ്റം പരിശോധിക്കുമെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സണാണ് സിറിയയില്‍‌ നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും അമേരിക്ക പിന്‍വലിക്കുകയാണെന്ന കാര്യം വ്യക്തമാക്കിയത്. അമേരിക്കയും അതിന്റെ സഖ്യങ്ങളും അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എല്ലാ തലത്തിലും പുനക്രമീകരണങ്ങള്‍ നടത്തുമെന്നും സാറ സാന്‍ഡേഴ്സണ്‍ പറഞ്ഞു.

ഇസ്ലാമിക് തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ തുടരുമെന്നും അതിനെതിരെ പോരാടാന്‍ പണം സമാഹരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന സാറ സാന്‍ഡ‍േഴ്സന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഐ.എസിനെ ഞങ്ങള്‍ തകര്‍ത്തുവെന്ന ട്രംപിന്റെ ട്വീറ്റുമെത്തി. ട്രംപിന്റെ തീരുമാനത്തെ പിന്തള്ളി അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ പിന്നാലെ രംഗത്തെത്തി. സിറിയയില്‍ നിന്ന് സൈനിക ഗ്രൂപ്പുകളെ ട്രംപ് പിന്‍വലിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാറ സാന്‍ഡേഴ്സണ്‍ ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിറിയയിലുള്ള അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാ ഉദ്യോഗസ്ഥരെയും 24 മണിക്കൂറിനുള്ളില്‍ അവിടെനിന്നും പിന്‍വലിക്കു മെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 60 മുതല്‍ 100 ദിവസത്തിനുള്ളിലാണ് സൈന്യത്തെ പിന്‍വലിക്കുക എന്നാണ് വിവരം. എന്നാല്‍ സിറിയയില്‍ നിന്നും പെട്ടെന്ന് സൈന്യത്തെ പിന്‍വിലക്കുന്ന തീരുമാനം അമേരിക്കയുടെ കണക്കുകൂട്ടലുകളെ താളംതെറ്റിക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി അഭിപ്രായപ്പെടുന്നത്. മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകര്‍ക്കും ഇതേ അഭിപ്രായമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more