1 GBP = 103.78
breaking news

ഇന്ന് നാല് ട്രാൻസ്ജെൻഡറുകൾ ശബരിമല കയറും; സുരക്ഷയൊരുക്കുമെന്ന് പോലീസ്

ഇന്ന് നാല് ട്രാൻസ്ജെൻഡറുകൾ ശബരിമല കയറും; സുരക്ഷയൊരുക്കുമെന്ന് പോലീസ്

പത്തനംതിട്ട: പൊലീസ്​ ശബരിമല ദർശനം തടഞ്ഞ നാലു ട്രാൻസ്​ജെൻഡറുകൾ ഇന്ന്​ മല കയറും. തിരുവനന്തപുരത്തു നിന്ന്​ ഇന്ന്​ നാലുമണിക്ക്​ നാലു ട്രാൻസ്​ജെൻഡററുകൾ ശബരിമലയിലേക്ക്​ യാത്രപുറപ്പെട്ടു. സുരക്ഷാ പ്രശ്​നങ്ങളില്ലെന്നും നിലയ്ക്കൽ മുതൽ പമ്പവരെയും അവി​െട നിന്ന്​ ആവശ്യമെങ്കിൽ സന്നിധാനം വരെയും സുരക്ഷ നൽകുമെന്ന്​ ​െപാലീസ്​ അറിയിച്ചു.

രണ്ടു ദിവസം മുമ്പ്​ പൊലീസ്​ ഇവരെ എരുമേലിയിൽ തടഞ്ഞിരുന്നു. എന്നാൽ അത്​ പൊലീസിന്​ തെറ്റുപറ്റിയതാണെന്നും ട്രാൻസ്​ജെൻഡേഴ്​സി​​​െൻറ കാര്യത്തിൽ പ്രശ്​നമില്ലെന്ന്​ പൊലീസ്​ അറിയിച്ചതായും ട്രാൻസ്​​െജൻഡറായ അനന്യ പറഞ്ഞു. പൊലീസുകാർക്കുണ്ടായ ആശയക്കുഴപ്പമാണ്​ യാത്ര വൈകുന്നതിന്​ ഇടയാക്കിയതെന്നും അതിൽ മുതിർന്ന ഉദ്യോഗസ്​ഥർ ക്ഷമാപണം നടത്തിയെന്നും അവർ അറിയിച്ചു.

അതേസമയം, ശബരിമലയിലെ നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും. സന്നിധാനത്ത്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ന്​ അവസാനിക്കുമെന്നാണ്​ കരുതുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more