1 GBP = 103.80

UKKCA യും ,ഷോയ് ചെറിയാനും  ജോണിയുടെ വേദന കണ്ടു ,ഇനി ജോണിക്കു നനയാത്ത വീട്ടില്‍ കിടക്കാം .UKKCA   പ്രളയ സഹായമായിമാത്രം നല്‍കിയത്  17 ലക്ഷം രൂപ, ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ അപേക്ഷ പരിഗണിച്ചു നല്‍കിയത്  2. 25000  രൂപ  

UKKCA യും ,ഷോയ് ചെറിയാനും  ജോണിയുടെ വേദന കണ്ടു ,ഇനി ജോണിക്കു നനയാത്ത വീട്ടില്‍ കിടക്കാം .UKKCA   പ്രളയ സഹായമായിമാത്രം നല്‍കിയത്  17 ലക്ഷം രൂപ, ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ അപേക്ഷ പരിഗണിച്ചു നല്‍കിയത്  2. 25000  രൂപ  
ടോം ജോസ് തടിയംപാട്  
ജന്മനാല്‍  വിഗലംഗനായ  ജോണി തടിയംപാട് ടൌണില്‍ ലോട്ടറി വിറ്റ് പ്രായമായ അമ്മയെയും പോറ്റി  ജീവിക്കുംമ്പോളാണ്   പ്രളയം  ജോണിയുടെ ജീവിതത്തെ    തകിടം മറിച്ചത് .
പ്രളയത്തില്‍ പഞ്ചായത്ത് പണിതുകൊടുത്ത വീടിന്റെ മേല്‍കൂര ഇളകി ഷീറ്റുകള്‍ പൊട്ടി നനഞ്ഞു  ഒലിക്കാന്‍ തുടങ്ങി . വീട് നഷ്ട്ടപ്പെടാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്നും ഒരാനുകൂലൃവും  ജോണിക്ക് കിട്ടിയില്ല .കോരിച്ചൊരിയുന്ന മഴയത് ജോണി യും അമ്മയും ആ വീട്ടില്‍ മഴനനഞ്ഞു കഴിയുന്ന വിവരമറിഞ്ഞു ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ജോണിയുടെ വീട്ടില്‍ പോയി ജോണിയും അമ്മയെയും കണ്ടു അവര്‍ക്ക് നനയാതെ കിടക്കാന്‍ ഒരു സഹായം ചെയ്യണം അത്രയുമേ ഉള്ളു അവരുടെ അവശൃം.
തിരിച്ചു യു കെ  എത്തി യുണൈറ്റഡ് കിങ്ങ്ഡം ക്നാനായ കാത്തോലിക് അസോസിയേഷന്‍ (UKKCA )കളക്റ്റ് ചെയ്തിരിക്കുന്ന ഫണ്ടില്‍ നിന്നും  ജോണിക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കാമെന്നു വിചാരിച്ചു പക്ഷെ അന്വേഷിച്ചപ്പോള്‍ അവരുടെ അപേക്ഷ സ്വികരിക്കുന്ന സമയം കഴിഞ്ഞു എന്നറിഞ്ഞു .എങ്കിലും ജോണിയുടെ വീഡിയോ  UKKCA  പ്രസിഡണ്ട്‌  തോമസ്‌ ജോസഫിനു അയച്ചുകൊടുത്തു വീഡിയോ കണ്ട  അദ്ദേഹം   സെക്രെറ്ററി സാജു ലൂക്കോസിന്‍റെ കൈയില്‍ ജോണിക്ക് വേണ്ടിയുള്ള അപേക്ഷ പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു  , കൂടെ ഞാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒന്‍പതു അപേക്ഷകളും കൂടി നല്‍കി  തോമസ്‌ ചേട്ടന്റെയും  സാജു  ലൂക്കോസിന്‍റെയും സന്മനസുകൊണ്ട്  അവര്‍ ജോണിക്ക്  രൂപ 25000.00 അനുവദിച്ചു, കൂടെ കൊടുത്ത എല്ല അപേക്ഷക്കും ചെറിയതും വലിയതുമായ തുകകള്‍ അനുവദിച്ചു. മറ്റുള്ളവര്‍ക്ക് അനുവദിച്ച തുക അവരുടെ അക്കൗണ്ടില്‍  എത്തിച്ചുകൊടുക്കാന്‍ തുടങ്ങിയെന്നു   UKKCAസെക്രെറ്ററി സാജു ലൂക്കോസ് അറിയിച്ചിരിക്കുന്നത്
പക്ഷെ ജോണിയുടെ പ്രശനം അതുകൊണ്ടു തീരുന്നില്ല ,അതുകൊണ്ട് വീഡിയോ മഞ്ചസ്സറില്‍ താമസിക്കുന്ന  മലയാളികള്‍ക്കിടയിലെ   ആദൃമോട്ടോര്‍ അക്സിടെന്റ്റ് ക്ലെയിം കമ്പനിയുടെ സ്ഥാപകന്‍     ഷോയ് ചെറിയാന് അയച്ചുകൊടുത്തു അദ്ധേഹത്തിന്റെ നല്ല മനസുകൊണ്ട് ബാക്കി വരുന്ന  130000.00 രൂപ  തരാമെന്ന് സമതിച്ചു . ജോണിയുടെ വീടുപണിതീര്‍ത്തു  നല്‍കുകയും ചെയ്തു .
കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍  UKKCA അവരുടെ 52 യുണിറ്റുകളില്‍ നിന്നുമായി 17 ലക്ഷം രൂപ ശെഖരിച്ചു കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ  47 പേര്‍ക്കായി വീതിച്ചുനല്കി  .
യു കെയില്‍ പണം പിരിച്ചു നേരിട്ട് കഷ്ട്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ചാരിറ്റി UKKCA യുടെതാണ് എന്നതില്‍ സംശയമില്ല .ഇതു UKKCA ചരിത്രത്തിലെയും ഏറ്റവും വലിയ ചാരിറ്റിയാണെന്ന് പ്രസിഡണ്ട്‌ തോമസ്‌ ജോസഫ്‌ പറഞ്ഞു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നാട്ടിലെ വീട് നഷ്ട്ടപ്പെട്ട പത്തുപേര്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു അവര്‍ക്കെല്ലാം കൂടി 2.25000 രൂപ അനുവദിച്ചു ഇടുക്കിയിലെ പാവങ്ങളുടെ കണ്ണിരോപ്പാന്‍ എളിയ ശ്രമം നടത്തിയ UKKCA നേതൃത്വത്തോട്  ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു  UKKCA പണം നല്‍കിയവരുടെ ലിസ്റ്റ് താഴെ  പ്രസിധികരിക്കുന്നു .
സ്നേഹ.  ചെറുതോണി                                                                40000.00
ജോയ് ജോസഫ്‌ ,(വര്‍ക്ക്ഷോപ്പ്‌ ജോയ്) കരിമ്പന്‍           30000.00
മേരി പൌലോസ് .തടിയംപാട്                                             20000.00
അമ്മിണി തങ്കപ്പന്‍ പിള്ള.  തടിയംപാട്                             15000.00
ജോണി ആന്റണി  തടിയംപാട്                                            25000.00
സുബൈര്‍       തടിയംപാട്                                                    15000.00
നിസാര്‍         തടിയംപാട്                                                      10000.00
തങ്കമണി തങ്കച്ചന്‍  ചെറുതോണി                                      25000.00
പേര് വെളിപ്പെടുതത രണ്ടു വിക്തികള്‍ക്ക്                  45000.00

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more