1 GBP = 103.92

പാരീസ് ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്പ്; മൂന്ന് മരണം; ടാക്സി ഹൈജാക്ക് ചെയ്ത രക്ഷപ്പെട്ട അക്രമിയെത്തേടി പോലീസ്

പാരീസ് ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്പ്; മൂന്ന് മരണം; ടാക്സി ഹൈജാക്ക് ചെയ്ത രക്ഷപ്പെട്ട അക്രമിയെത്തേടി പോലീസ്

പാരിസ്: ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ നഗരത്തിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. കുറഞ്ഞത് മൂന്നുപേര്‍ക്കെങ്കിലും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടാവാമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ഇരുപത്തൊമ്പതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചിട്ടുണ്ട്. ന്യൂഡോര്‍ഫ്, എറ്റൈ്വല്‍ പാര്‍ക്ക് മേഖലയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കി. ചെറീഫ് ചിക്കാറ്റ് എന്നയാളാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. കുറെ നാളായി പോലീസ് ഇയ്യാളെ നിരീക്ഷിച്ച് വരികയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചിക്കറ്റിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇയ്യാളുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയ്യാൾ അവിടെ നിന്ന് മുങ്ങുകയും പിന്നീട് ആക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒരു ടാക്സി ഹൈജാക്ക് ചെയ്താണ് ഇയ്യാൾ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനിടെ ഇയ്യാൾക്ക് പോലീസിന്റെ വെടിയേറ്റിരുന്നതായി രക്ഷപ്പെട്ട ടാക്സി ഡ്രൈവർ പറയുന്നു.

വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നതു കണ്ടെന്നും പ്രാദേശിക കച്ചവടക്കാരനെ ഉദ്ധരിച്ച് ബി എഫ് എം ടിവി റിപ്പോര്‍ട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more