1 GBP = 103.12

പിറവംപള്ളിയില്‍ പോലീസ്, ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവംപള്ളിയില്‍ പോലീസ്, ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍

പിറവം:  പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പള്ളി പരിസരത്ത് പോലീസെത്തി. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസെത്തിയത്.

യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തുമെന്നായിരുന്നു ഭീഷണി.പള്ളിക്കെട്ടിടത്തിനു മുകളില്‍ ആറ് സ്ത്രീകളാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇവരില്‍ ഒരാള്‍ കഴുത്തില്‍ കയര്‍കുരുക്ക് ഇട്ടിട്ടുണ്ട്‌ .

പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവില്‍ പള്ളിക്കകത്തുണ്ട്.

വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more