1 GBP = 104.08

പിറവം പള്ളി; പൊലീസ് പിൻമാറി, സംഘർഷം അയഞ്ഞു

പിറവം പള്ളി; പൊലീസ് പിൻമാറി, സംഘർഷം അയഞ്ഞു

കോലഞ്ചേരി: പിറവം പള്ളിയുടെ അവകാശം ഓർത്തഡോക്സ് സഭക്ക് പൂർണമായി വിട്ടുനൽകിയ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനിടെ സംഘർഷം. വിധിപ്രകാരം ഒാർത്തഡോക്സ് വൈദികൻ പള്ളിയിലെത്താനിരിക്കെയാണ് യാക്കോബായ വിഭാഗക്കാരായ പുരോഹിതരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പുരോഹിതരുമായി ചർച്ച നടത്തിയ പൊലീസ് നടപടിയുണ്ടാവില്ലെന്ന് അറിയിച്ചു. ഇതേതുടർന്ന് പുരോഹിതൻ അഭ്യർഥിച്ചതിനെ തുടർന്ന് പള്ളിക്ക് മുകളിൽ കയറിയ വിശ്വാസികൾ താഴെയിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പള്ളിവളപ്പിൽ നിന്ന് പിൻമാറി.

പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നൽകാൻ കോടതി വിധിയില്ലെന്നാണ് യാക്കോബായ വിഭാഗത്തിൻെറ വാദം. ഓർത്തഡോക്സ് സഭ നൽകിയ കോടതീയലക്ഷ്യ ഹരജി ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെ‍യാണ് വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്.

ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെ ഹൈകോടതി രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പെന്നായിരുന്നു ഹൈകോടതിയുടെ വിമര്‍ശനം. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണ്. ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈകോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more