1 GBP = 103.95

ഉപേന്ദ്ര കുശ്‌വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

ഉപേന്ദ്ര കുശ്‌വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‍വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.ഡി.എയിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. മാനവവിഭവശേഷി സഹമന്ത്രിയാണ് അദ്ദേഹം. ബിഹാറില്‍ ലോക്സഭാ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ലോക്സമതാ പാര്‍ട്ടി ബി.ജെ.പിയുമായി അകന്നത്. സീറ്റ് വിഭജന കാര്യത്തില്‍ നവംബര്‍ 30 വരെ അദ്ദേഹം ബി.ജെ.പിക്ക് സമയപരിധി നല്‍കിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചത്.

ഇനിയും അവഗണന സഹിക്കാനാവില്ലെന്ന് കുശ്‍വാഹ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് കുശ്‍വാഹ വ്യക്തമാക്കി.

നിതീഷ് കുമാറിന്‍റെ ജെ.ഡി.യു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റുകളാണ് ആര്‍.എല്‍.എസ്.പിക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് എന്‍.ഡി.എ വിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more