1 GBP = 103.95

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താവായി ദീപാ നിഷാന്ത്; കലോത്സവ നഗരിയിൽ പ്രതിഷേധം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താവായി ദീപാ നിഷാന്ത്; കലോത്സവ നഗരിയിൽ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന 59 -ാംത് സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം
ഉപന്ന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത് എത്തിയതുമായി ബന്ധപ്പെട്ട് എബിവിപി, യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യൂ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധക്കാരെ പൊലീസ് അറസ്സ് ചെയ്തു.

അടുത്തിടെ എസ് കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കവിത മോഷണവുമായി ബന്ധപ്പെട്ട് ഇവര്‍ മാപ്പ് പറഞ്ഞിരുന്നു.

ദീപാ നിഷാന്തിനെ മാറ്റാന്‍ പൊതുവിദ്യാഭ്യാസ വകുപ്പോ സര്‍ക്കാരോ  തയ്യാറായിട്ടില്ല. കവിത വിവാദവും ഉപന്ന്യാസ മൂല്യനിര്‍ണയവും തമ്മില്‍ ബന്ധമില്ല വിധി നിര്‍ണയത്തിനായി ഇവരെ നേരത്തെ തീരുമാനിച്ചതാണ് എന്നാണ് അധികൃതരുടെ നിലപാട്.

ദീപാ നിഷാന്ത് ഉള്‍പ്പെടെയുള്ള മൂന്നു പേരാണ് ഉപന്ന്യാസ രചന മൂല്യനിര്‍ണയം നടത്തുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം തീരുമാനിച്ച വേദി മാറ്റുകയും പിന്നീട് ആലപ്പുഴ സര്‍ക്കാര്‍ സര്‍വ്വിസ് സൊസൈറ്റി വേദിയില്‍ മൂല്യം നിര്‍ണയം നടത്താന്‍ തീരുമാനിച്ചു. രാവിലെ പത്തു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മൂല്യനിര്‍ണയം ഇപ്പോഴാണ് ആരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more