1 GBP = 104.08

താലിബാന്‍ ലക്ഷ്യമിട്ടു, മുര്‍ത്താസയും കുടുംബവും പലായനം ചെയ്തു

താലിബാന്‍ ലക്ഷ്യമിട്ടു, മുര്‍ത്താസയും കുടുംബവും പലായനം ചെയ്തു

ലയണല്‍ മെസിയുടെ ലോകപ്രശസ്തനായ കുഞ്ഞു ആരാധകന്‍ മുര്‍ത്താസ അഹ്മദിക്കും കുടുംബത്തിനും വീണ്ടും പലായനത്തിന്റെ നാളുകള്‍. കാബൂളിലെ അഭയാര്‍ഥി ക്യാംപില്‍ നിന്നാണ് താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് മുര്‍ത്താസക്ക് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടി വന്നത്. മെസി നല്‍കിയ ജഴ്‌സിയും പന്തും അടക്കമുള്ള സമ്മാനങ്ങള്‍ പോലും എടുക്കാതെയാണ് മുര്‍ത്താസയും കുടുംബവും പലായനം ചെയ്തത്.

മെസിയോടുള്ള ഇഷ്ടത്തിന്റെ പേരില്‍ 2016ലാണ് കുഞ്ഞു മുര്‍ത്താസ ശ്രദ്ധേയനാകുന്നത്. പ്ലാസ്റ്റിക് കവറില്‍ അര്‍ജന്റീന ജഴ്‌സിയുടെ നിറങ്ങള്‍ പൂശി ജഴ്‌സിയായി അണിഞ്ഞ മുര്‍ത്താസയുടെ ചിത്രം വളരെ വേഗം സോഷ്യല്‍മീഡിയയില്‍ വൈറലായി. മെസിയുടെ പേരും പത്താം നമ്പറും കുഞ്ഞു ആരാധകന്‍ എഴുതിച്ചേര്‍ത്തിരുന്നു. പിന്നീട് മെസി തന്നെ മുര്‍ത്താസയെ നേരിട്ട് കാണുകയും സ്വന്തം ഒപ്പിട്ട ജഴ്‌സിയും പന്തും അടക്കം സമ്മാനിക്കുകയും ചെയ്തു. ഖത്തറില്‍ വെച്ചായിരുന്നു യുനിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ മെസി മുര്‍ത്താസയെ കണ്ടത്.

മുര്‍ത്താസയുടെ മെസിയെ നേരിട്ടുകണ്ട സ്വപ്‌ന ജീവിതം വളരെ വേഗം കഴിഞ്ഞുപോയി. ഈ പ്രസിദ്ധി തന്നെ പിന്നീട് മുര്‍ത്താസയെ താലിബാന്റെ നോട്ടപ്പുള്ളിയാക്കുകയായിരുന്നു. മുര്‍ത്താസയെ പേരു പറഞ്ഞുകൊണ്ട് താലിബാന്‍ ഭീകരര്‍ അന്വേഷിക്കുന്നുവെന്നറിഞ്ഞതോടെ കുടുംബം ഭീതിയിലായി. ദൂരെ നിന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം മുര്‍ത്താസയുടെ കുടുംബവും പലായനം ചെയ്യുകയായിരുന്നു. മെസിയുടെ സമ്മാനങ്ങള്‍ പോലും എടുക്കാതെയായിരുന്നു വാടകവീട്ടില്‍ നിന്നും മുര്‍ത്താസയും കുടുംബവും രക്ഷപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more