1 GBP = 103.70

വനിതാമതിൽ സർക്കാർ സ്‌പോൺസേർഡ് പരിപാടി; ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല

വനിതാമതിൽ സർക്കാർ സ്‌പോൺസേർഡ് പരിപാടി; ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിപാടിയുടെ മുഖ്യസംഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പായിരിക്കും നിര്‍വ്വഹിക്കുന്നത്.

വനിതാമതിലിനെതിരെ വി.എസ് അച്യുതാനന്ദനും, പ്രതിപക്ഷവും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനിടയിലാണ് പരിപാടി വിജയിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. ജനുവരി ഒന്നിന് നടക്കുന്ന വനിതാമതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും.

വനിതാമതിലിന്‍റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിര്‍വഹിക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. പി.ആര്‍.ഡിയെ പ്രചാരണത്തിന്‍റെ ചുമതലയും ഏല്‍പ്പിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗത്തിലായിരിന്നു വനിത മതില്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് മുന്നണി യോഗവും വനിത മതിലിന് പിന്തണ പ്രഖ്യാപിച്ചിരിന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more