1 GBP = 104.27
breaking news

കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്‌ഘാടനം ഉത്സവമാക്കാൻ വിപുലമായ ഒരുക്കങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്‌ഘാടനം ഉത്സവമാക്കാൻ വിപുലമായ ഒരുക്കങ്ങൾ

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കാല്‍ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്ബാന്‍ 50 സ്റ്റാളുകള്‍ കുടുംബശ്രീ ഒരുക്കും.

4800 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 35 ലക്ഷം രൂപ ചെലവിട്ടാണ് ഉദ്ഘാടനത്തിന്റെ വേദി ഒരുക്കുന്നത്. ഓഹരി ഉടമകള്‍ക്കും പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ക്കും പന്തലില്‍ പ്രത്യേക സൗകര്യം ഒരുക്കും. ഉദ്ഘാടന ദിവസം രാവിലെ പ്രധാന വേദിയില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ നേതൃത്വത്തില്‍ കേളികൊട്ട് നടക്കും. തുടര്‍ന്ന് മറ്റ് കലാപരിപാടികളും നടക്കും.

ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് അടക്കമുള്ള ചടങ്ങുകളും തത്സമയം പ്രദര്‍ശിപ്പിക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ 20 സ്വകാര്യ ബസ്സുകളും 40 കെ.എസ്.ആര്‍.ടി.സി ബസ്സുകളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെ അഞ്ച് മിനുറ്റ് ഇടവിട്ടുള്ള സര്‍വീസുകളില്‍ യാത്ര സൗജന്യമായിരിക്കും. ഉദ്ഘാടനത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. മട്ടന്നൂര്‍ കീഴല്ലൂര്‍ പ്രദേശങ്ങളിലായി 25 വീതം സ്റ്റാളുകളാണ് തുറക്കുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയരന്ന് കാണാന്‍ ഒരു ലക്ഷം പൊതുജനങ്ങള്‍ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more