1 GBP = 104.04
breaking news

എം.​എെ. ഷാ​ന​വാ​സിന് വിട; മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

എം.​എെ. ഷാ​ന​വാ​സിന് വിട; മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

കൊച്ചി: ബു​ധ​നാ​ഴ്​​ച അ​ന്ത​രി​ച്ച കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡന്‍റും വ​യ​നാ​ട്​ എം.​പി​യു​മാ​യ എം.​െ​എ. ഷാ​ന​വാ​സി​ന്‍റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. രാ​വി​ലെ പ​ത്തു മണിക്ക്​ ക​ലൂ​ർ തോ​ട്ട​ത്തും​പ​ടി മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നിൽ ഔദ്യോഗിക ബഹുമതിയോടെയാണ് ഖ​ബ​റ​ട​ക്കിയത്.

രാവിലെ എ​റ​ണാ​കു​ളം ​റെ​യി​ൽ​വേ സ്റ്റേഷ​ന്​ സ​മീ​പ​ത്തെ വീ​ട്ടിൽ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ശേ​ഷമാണ് മൃ​ത​ദേ​ഹം പള്ളിയിലേക്ക് കൊണ്ടു പോയത്. സംസ്കാര ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി ജോസഫ് എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ, കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ പങ്കെടുത്തു.

ബുധനാഴ്ച എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി​ പ്ര​മു​ഖ​ർ ഇ​വി​ടെ എ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more