1 GBP = 103.12

പീഡനക്കേസ് പ്രതി ജയിലിൽവെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

പീഡനക്കേസ് പ്രതി ജയിലിൽവെച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജയിലിൽവെച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ജനനേന്ദ്രിയം പൂർണമായും മുറിച്ചുമാറ്റിയനിലയിൽ പരിക്കേറ്റ കുമളി ഡൈമുക്ക് സ്വദേശി ചുരുളിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചുരുളി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പീരുമേട് സബ് ജലിലിലെ തടവുമുറിയിലായിരുന്നു സംഭവം. ഷേവ് ചെയ്യുന്നതിനായി നൽകിയ ബ്ലേഡ് ഉപയോഗിച്ചാണ് ചുരുളി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. രക്തത്തിൽ കുളിച്ച നിലയിലാണ് സഹതടവുകാർ ചുരുളിയെ കണ്ടെത്തിയത്. ഉടൻ തന്നെ ജയിൽ ഉദ്യോഗസ്ഥർ എത്തി ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.നാലുമാസം മുൻപാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചുരുളി അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത ഇയാൾ പീരുമേട് സബ് ജയിലിലായിരുന്നു. ഇടയ്ക്ക് കോടതി ചുരുളിക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യക്കാരൻ ഹാജരാകാത്തതിനാൽ റിമാൻഡിൽ തുടരുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more