1 GBP = 103.12

തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ കലണ്ടറിൽ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ചിത്രവും; ബിഷപ്പിനെ കൈവിടാത്തത് സഭയ്‌ക്ക് നാണക്കേടെന്ന് വിമര്‍ശനം

തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ കലണ്ടറിൽ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ചിത്രവും; ബിഷപ്പിനെ കൈവിടാത്തത് സഭയ്‌ക്ക് നാണക്കേടെന്ന് വിമര്‍ശനം

തൃശൂർ : തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ 2019ലെ കലണ്ടറിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ചിത്രവും. എല്ലാവർഷവും തൃശ്ശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ പുറത്തിറക്കുന്ന കലണ്ടറിൽ ബിഷപ്പുമാരുടെ ചിത്രങ്ങൾ ഉണ്ടാകാറുണ്ട്. തൃശ്ശൂർ അതിരൂപത പരിധിയിൽവരുന്ന ബിഷപ്പുമാരുടെ ജന്മദിനത്തിൽ അവരുടെ ചിത്രം കൊടുക്കുക പതിവാണ്. ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജന്മദിന ദിവസം സൂചിപ്പിച്ചുള്ളതാണ് ഫോട്ടോ. മാർച്ച് 25നാണ് ഫ്രാങ്കോയുടെ ജന്മദിനം.  2019ലെ കലണ്ടറിൽ ഈ ദിവസം ഫ്രാങ്കോയുടെ ചിത്രം വന്നതാണ് വിവാദമായത്.

കേസിലുൾപ്പെട്ടൂ എങ്കിലും കുറ്റാരോപിതനായ അദ്ദേഹം ബിഷപ്പായി തുടരുന്നതിനാലാണ് ചിത്രം കൊടുത്തതെന്ന് കത്തോലിക്കാസഭ മുഖപത്രത്തിൽ അധികാരികൾ പറഞ്ഞു.അതിനിടെ കലണ്ടറിനെതിരെ വ്യാപക പ്രതിഷേധവുമുണ്ട്. ബിഷപ്പിനെ കൈവിടാത്തത് സഭയ്‌ക്ക് നാണക്കേടാണെന്നാണ് വിമർശകരുടെ ആരോപണം. ഡിസംബർ ഒന്നിന് അതിരൂപതയിലെ ഒരു ലക്ഷത്തോളം വരുന്ന വീടുകളിൽ കലണ്ടർ എത്തിക്കും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ ജയിൽലായിരുന്നു. തുടർന്ന് ഉപാധികളോടെയാണ് ജാമ്യം നൽകിയത്.  ജാമ്യം ലഭിച്ച ബിഷപ്പിന് ജലന്ധർ രൂപത വലിയ സ്വീകരണം ഒരുക്കിയിരുന്നു. പ്രത്യേക ദിവ്യബലി അർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പീഡനക്കേസിൽ സാക്ഷിയായ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതും ഫ്രങ്കോയെ സംശയമുനയിൽ നിറുത്തി. അതിനിടെയാണ് കലണ്ടർ വിവാദമുണ്ടായത്.ബിഷപ്‌ ഫ്രാങ്കോയെ വെള്ളപൂശാന്‍ ഇടക്കിടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സജീവമാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more