1 GBP = 103.12

ശബരിമല; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ശബരിമല; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു:  ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ് എന്ന് സിദ്ധരാമയ്യ പഞ്ഞു.

ബംഗലൂരുവില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ എതിര്‍ക്കുന്ന ബി.ജെ.പി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മുത്തലാഖ് വിഷയത്തിലെ കോടതി നടപടിയെ സ്വീകരിച്ച ബി.ജെ.പി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നത് അവകാശ ലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും അമ്പലം സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കണം. ഇതില്‍ ഒരു ലിംഗ വ്യത്യാസവും ഇല്ല. അത് പോലെ തന്നെ ദൈവത്തിന് ആണോ പെണ്ണോ എന്ന വ്യത്യാസം ഉണ്ടോ സിദ്ധരാമയ്യ ചോദിക്കുന്നു.

ഇത്തരം വിഷയങ്ങള്‍ ഉപയോഗിച്ച് ചിലര്‍ നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ് എന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സുപ്രീംകോടി വിധിക്കെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more