1 GBP = 103.70

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരിലുള്ള സുധീഷിന്റെ വീടിനു നേരെയാണ് ആക്രമണുണ്ടായത്. ഇന്ന് പുലര്‍ച്ചെ 12.30 നാണ് സംഭവമുണ്ടായത്.

സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ഈ കേസിലെ പ്രതിയായ രമേശന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. മറ്റൊരു പ്രതിയുടെ വീട് തല്ലിത്തകര്‍ത്തു.

ശനിയാഴ്ച രാവിലെ 11നാണ് പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായി ആക്രമിച്ചത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായിരുന്നു. ഇരുവരെയും ആക്രമണത്തെ തുടര്‍ന്ന് നേരത്തെ കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സാരമായി പരിക്കേറ്റ ഇരുവരെയും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. പൊലീസ് അകമ്പടിയോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയത്. ഇതിനിടെ നടുവണ്ണൂരില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more