1 GBP = 103.12

താരങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി: ഇന്ത്യ-ജോർഡൻ മത്സരം ഉപേക്ഷിച്ചു

താരങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി: ഇന്ത്യ-ജോർഡൻ മത്സരം ഉപേക്ഷിച്ചു

അമ്മാൻ(ജോർഡൻ): ഇന്ത്യ-ജോ​ർ​ഡൻ സൗഹൃദ ഫുട്​ബാൾ മത്സരം, തുടങ്ങാൻ മണിക്കൂറുകൾ​ ശേഷിക്കേ ഉപേക്ഷിച്ചു. കനത്ത മഴ കാരണം അമ്മാനിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടതിനെ തുടർന്ന്​​ ഏഴ്​ ഇന്ത്യൻ താരങ്ങളും ടീം ഉദ്യോഗസ്ഥരും 10 മണിക്കൂറോളം കുവൈറ്റ്​ സിറ്റി വിമാനത്താവളത്തിൽ കുടുങ്ങിയതോടെയാണ്​ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്​​. വെള്ളിയാഴ്​ച രാത്രി വൈകി മാത്രമേ​ മുഴുവൻ ഇന്ത്യൻ താരങ്ങൾക്കും ജോർഡാനിലെത്താൻ സാധിച്ചുള്ളൂ.

കഴിഞ്ഞ വ്യാഴാഴ്​ച തന്നെ 15 അംഗ ഇന്ത്യൻ ടീം മിഡിൽ ഇൗസ്റ്റിലെത്തിയിരുന്നുവെങ്കിലും മഴ കാരണം വിമാനം ദോഹയിലേക്ക്​ വഴിതിരിച്ചുവിട്ടതോടെ ചിലർ കുവൈറ്റിൽ കുടുങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കളിക്കാനെത്തിയ താരങ്ങൾ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ മാനസികമായി തകർന്നിരിക്കുകയാണെന്ന്​ ടീം മാനേജ്​മ​​​െൻറ്​ അറിയിച്ചു​.

അതേസമയം കനത്ത വെള്ളപ്പൊക്കം തകർത്ത രാജ്യത്തി​​​​െൻറ പുനർനിർമാണത്തിനായി ഇന്ത്യക്കെതിരായ മത്സരത്തി​​​​െൻറ ടിക്കറ്റ്​ വിറ്റ്​ കിട്ടുന്ന പണം ഉപയോഗിക്കുമെന്ന്​ ജോർഡാൻ അധികൃതർ അറിയിച്ചിരുന്നു. അവർക്കും മത്സരം ഉപേക്ഷിക്കുന്നത്​ വൻ തിരിച്ചടിയാണ്​ നൽകിയത്​.

സൗഹൃദ മത്സരങ്ങൾ മാറ്റിവെക്കുന്ന പതിവില്ലാത്തതിനാൽ മറ്റൊരു ദിനം മത്സരം നടത്താനുള്ള സാധ്യത വളരേ കുറവാണ്​. ഏഷ്യാ കപ്പ്​ അടുത്ത്​ വരുന്ന സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കുന്നത്​ ഇന്ത്യൻ നിരക്ക്​​ തിരിച്ചടിയാണ്​. അടുത്ത മാസം 27ന്​ ഒമാനെതിരെയാണ്​ ഇന്ത്യയുടെ അടുത്ത സൗഹൃത മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more