1 GBP = 103.92

ജറൂസലേം ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം പ്രളയത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി

ജറൂസലേം ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം പ്രളയത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി

ജറൂസലേം ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. കനത്തമഴയില്‍ കുവൈറ്റില്‍ ജറൂസലേം ഉള്‍പ്പെടെ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് പോയ 35 അംഗ മലയാളി സംഘം കുടുങ്ങി. അതിശക്തമായ മഴയില്‍ ക്രമാതീതമായി വെള്ളം പൊങ്ങിയതോടെ ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. 14നു രാവിലെ കുവൈത്തില്‍ എത്തിയ അവരുടെ തുടര്‍വിമാനം റദ്ദക്കപ്പെട്ടതിനാല്‍ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അഞ്ചു മണിക്കൂറിന് ശേഷം ഹോട്ടലില്‍നിന്ന് ഇറക്കിയ അവരുടെ തുടര്‍യാത്ര അവതാളത്തിലാവുകയായിരുന്നു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചിനാണ് സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. പ്രയാസകരമായ അവസ്ഥയിലാണ് സംഘം വിമാനത്താവളത്തില്‍ കഴിയുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍ വ്യക്തമാക്കി.
പെരുമഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ബുധനാഴ്ച രാത്രി അടച്ചിട്ട കുവൈത്ത് വിമാനത്താവളം ഇന്നലെ ഉച്ചയോടെ ആണു തുറന്നത്. വിമാന സര്‍വീസുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണു പുനരാരംഭിച്ചത്. ചില വിമാനങ്ങള്‍ റദ്ദാക്കി. പല വിമാനങ്ങളും ദമാം, റിയാദ്, മനാമ, ദോഹ,ഷാര്‍ജ എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു. കേരളത്തിലേക്കുള്ള പല വിമാനങ്ങളും വഴിതിരിച്ച് വിട്ടിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more