1 GBP = 104.18

ശബരിമല;മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരവും

ശബരിമല;മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരവും

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരം നിര്‍വാഹകസമിതിയും അറിയിച്ചു. സര്‍വകക്ഷിയോഗത്തിന് ശേഷമാണ് ഇവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.നേരത്തേ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത നാളെ ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കും. പുനപരിശോധനാ ഹരജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ബി.ജെ.പിയും കോണ്‍ഗ്രസും മുന്നോട്ട് വച്ചാല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more