1 GBP = 103.85

സഭാതർക്കം മൂലം അനിശ്ചിതത്വത്തിലായ വയോധികന്റെ മൃതദേഹം സംസ്കരിച്ചു; നടപടി കളക്ടറുടെ അന്ത്യശാസനത്തെത്തുടർന്ന്

സഭാതർക്കം മൂലം അനിശ്ചിതത്വത്തിലായ വയോധികന്റെ മൃതദേഹം സംസ്കരിച്ചു; നടപടി കളക്ടറുടെ അന്ത്യശാസനത്തെത്തുടർന്ന്

കാ​യം​കു​ളം: സ​ഭ​ാത​ർ​ക്കം​ മൂ​ലം പ​ത്തു​ ദിവസമായി അനിശ്ചിതത്തിലായ വ​യോ​ധി​ക​​​​​െൻറ സം​സ്​​ക​ാരം നടത്തി. ക​റ്റാ​നം ക​ട്ട​ച്ചി​റ പ​ള്ളി​ക്ക​ലേ​ത്ത് വ​ർ​ഗീ​സ് മാ​ത്യു​വിന്‍റെ (മാ​ത്തു​ക്കു​ട്ടി -95) മൃ​ത​ദേ​ഹ​മാ​ണ്​ രാവിലെ എട്ടു മണിയോടെ ക​ട്ട​ച്ചി​റ സെന്‍റ് മേ​രീ​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യിൽ സംസ്കരിച്ചത്. വൈ​ദി​ക​നാ​യ കൊ​ച്ചു​മ​ക​ൻ ഫാ. ​​ജോ​ർ​ജി ജോ​ണി​ന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ദിവസങ്ങൾ ക​ഴി​ഞ്ഞി​ട്ടും ശീ​തീ​ക​രി​ച്ച പെ​ട്ടി​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷിച്ച മൃതദേഹമാണ് കലക്ടറുടെ അന്ത്യ ശാസനത്തെ തുടർന്ന് സംസ്കാരം നടത്തിയത്.

മ​ണ്ണി​നോ​ട്​ മ​ല്ലി​ട്ട്​ ജീ​വി​ച്ച മാ​ത്തു​ക്കു​ട്ടി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. യാ​ക്കോ​ബാ​യ അം​ഗ​മാ​യ ഇ​ദ്ദേ​ഹ​ത്തി​​​​​െൻറ ഇ​ട​വ​ക ക​ട്ട​ച്ചി​റ സെന്‍റ്​ മേ​രീ​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ഉ​ട​മാ​വ​കാ​ശം ഒാ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന്​ ന​ൽ​കി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വാ​യി​രു​ന്നു. വി​ധി ന​ട​ത്തി​പ്പി​ൽ വ്യ​ക്​​ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി ഇ​ര​ു​പ​ക്ഷ​ത്തി​നും​ ന​ൽ​കാ​തെ ജി​ല്ല ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. താ​ക്കോ​ൽ യാ​ക്കോ​ബാ​യ​ക്കാ​ര​​നാ​യ ട്ര​സ്​​റ്റി​യി​ൽ ​നി​ന്ന്​ ഏ​റ്റ​ു​വാ​ങ്ങി​യി​ട്ടു​മി​ല്ല.

ഇ​ട​വ​ക​യി​ലെ സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ സം​ബ​ന്ധി​ച്ച്​ കോ​ട​തി കൃ​ത്യ​മാ​യ നി​ർ​വ​ച​നം ന​ൽ​കാ​തി​രു​ന്ന​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണം. യാ​ക്കോ​ബാ​യ​ക്കാ​ർ മ​രി​ച്ചാ​ൽ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​ള്ളി​ക്കു​സ​മീ​പ​മു​ള്ള കു​രി​ശ​ടി​ക്ക്​ മു​ന്നി​ൽ​െ​വ​ച്ചാ​ണ്​​ ശു​ശ്രൂ​ഷ. ഇ​തി​നു​ശേ​ഷം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ സെ​മി​ത്തേ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം. ഇ​ത്ത​ര​ത്തി​ലാ​ണ്​ ര​ണ്ട്​ സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ വി​ധി​ക്കു ​ശേ​ഷം ന​ട​ത്തി​യ​ത്. കു​രി​ശ​ടി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ ശേ​ഷം പൗ​ത്ര​ൻ ഫാ. ​​ജോ​ർ​ജി ജോ​ണി​നെ സ​ഭ​വേ​ഷ​ത്തോ​ടെ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ക്ക​പ്പെ​ട്ടു. ഒാ​ർ​ത്ത​ഡോ​ക്​​സ്​ നി​ല​പാ​ടി​നെ ജി​ല്ല ഭ​ര​ണ​കൂ​ട​വും പി​ന്തു​ണ​ച്ച​തോ​ടെ​ യാ​ക്കോ​ബാ​യ പ​ക്ഷം പ്ര​തി​രോ​ധ​ത്തി​ലാ​യി.

ച​ർ​ച്ച​ക​ളി​ൽ ധാ​ര​ണ​യാ​യി​ല്ലെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച സം​സ്​​കാ​രം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പ​ള്ളി​ക്ക്​ 200 മീറ്റർ ​അ​ക​ലെ പൊ​ലീ​സ്​ ത​ട​ഞ്ഞു. രാ​വി​ലെ 11ന്​ ​റോ​ഡ​രി​കി​ൽ ഇ​റ​ക്കി​െ​വ​ച്ച മൃ​ത​ദേ​ഹം രാ​ത്രി 7.30ഒാ​ടെ തി​രി​കെ വീ​ട്ടി​ലേ​ക്കു​​ത​ന്നെ കൊ​ണ്ടു​ പോ​വു​ക​യാ​യി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി രാ​ഷ്​​ട്രീ​യ-​ഉ​ദ്യോ​ഗ​സ്​​ഥ-​ഭ​ര​ണ​ത​ല​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മൃ​ത​ദേ​ഹ​വു​മാ​യി എ​ട്ടു ​മ​ണി​ക്കൂ​ർ റോ​ഡ​രി​കി​ലി​രു​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ മു​ത​ൽ പാ​ർ​ല​മെന്‍റ്​ അം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള​വ​ർ സ്ഥലത്തെത്തിയില്ല.

അ​പ്പ​ച്ച​​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ വൈ​ദി​ക​ ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ഫാ. ​ജോ​ർ​ജി ജോ​ൺ പ​റ​ഞ്ഞു. സ​ഭ​ാവേ​ഷ​ത്തോ​ടെ സം​സ്​​കാ​ര​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്ക​ണ​മെ​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​​​​െൻറ ആ​ഗ്ര​ഹ​ം ഒ​സ്യ​ത്താ​യി പ​റ​ഞ്ഞി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദി​ക​വേ​ഷം അ​ഴി​ച്ചു​വെ​ച്ച്​ ക​ല്ല​റ​യി​ൽ അ​വ​സാ​ന​പി​ടി മ​ണ്ണ്​ വാ​രി​യി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more