1 GBP = 103.12

നിലംനികത്തല്‍: തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീല്‍ തള്ളി

നിലംനികത്തല്‍: തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീല്‍ തള്ളി

തിരുവനന്തപുരം: നിലംനികത്തല്‍ സാധൂകരിക്കാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപ്പീല്‍ തള്ളി. ആലപ്പുഴ മുന്‍ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് തള്ളിക്കളഞ്ഞത്. പൊലീസ് സംരക്ഷണത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ച് സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഉത്തരവിട്ടു.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് ജില്ലാ കലക്ടറായിരുന്ന ടിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ചോദ്യം ചെയ്ത് റിസോര്‍ട്ട് സര്‍ക്കാരിന് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ വാദങ്ങള്‍ കാര്‍ഷികോത്പാദനകമ്മീഷണര്‍ കേട്ടു. ഇതില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതിനൊപ്പം നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കമ്മീഷണറുടെ ഉത്തരവിലുണ്ട്. ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more