1 GBP = 103.96

വേള്‍ഡ് പീസ്‌ മിഷന്‍ നയിക്കുന്ന കുടുംബ സെമിനാര്‍ യുകെയില്‍

വേള്‍ഡ് പീസ്‌ മിഷന്‍  നയിക്കുന്ന കുടുംബ സെമിനാര്‍ യുകെയില്‍

ബ്രിസ്റ്റോള്‍:  ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍, വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ഫാമിലി മോട്ടിവേഷണല്‍ സെമിനാറുകള്‍ 2018 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 9 വരെ യുകെയിലെ വിവധ ദേവാലയങ്ങളില്‍ നടത്തുന്നു.

പേരന്‍റിംഗ്, സ്ട്രെസ്സ്‌ മാനേജ്മെന്‍റ്, പ്രായോഗിക ജീവിത വചന പാഠങ്ങള്‍, എന്നിവയെക്കുറിച്ച്, ഫാമിലി കൌണ്‍സിലിംഗ് രംഗത്തെ പ്രഗത്ഭരും, നാല്പതിലേറെ വര്‍ഷമായി ഫാമിലി മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ നയിക്കുന്നവരുമായ റവ.സിസ്റ്റര്‍.ഡോ. ജോവാന്‍ ചുങ്കപ്പുരയും, ശ്രീ സണ്ണി സ്റ്റീഫനുമാണ് ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്.

മെഡിക്കല്‍ മിഷന്‍ സന്യാസ സമൂഹത്തിലെ അംഗവും, ഫാമിലി തെറാപ്പിസ്റ്റും, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റും,  വേള്‍ഡ് പീസ്‌ മിഷന്‍റെ ഫാമിലി മിഷന്‍ ഡയറക്ടറുമായ റവ. സിസ്റ്റര്‍.ഡോ. ജോവാന്‍ ചുങ്കപ്പുര 2018 നവംബര്‍ 16നു ബ്രിസ്റ്റോള്‍ സെന്‍റ് ജോസഫ്‌സ്‌ ചര്‍ച്ചിലും, 17ന് കാര്‍ഡിഫിലും, 18ന് ഹാമില്‍ട്ടണിലും, 21ന് ഇപ്സ്വിച്ചിലും, 22ന് പോര്‍ട്ട്‌സ്മൌത്തിലും, 23ന് ലിസ്റ്ററിലും, 25ന് ന്യൂകാസിലിലുമാണ് ക്ലാസ്സുകള്‍ നല്‍കുന്നത്.

വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ അദ്ധ്യാപകനും, കുടുംബപ്രേഷിതനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, 2018 നവംബര്‍ 16ന് ബ്രിസ്റ്റോളിലും, 24ന് യോവിലും, 25ന് ടോണ്‍ടണിലും, ഡിസംബര്‍ 1ന് ബ്രിസ്റ്റോള്‍ ക്നാനായ മിഷനിലും, 2ന് മാന്‍ജസ്റ്ററിലും, 8ന് രാവിലെ 9 മണി മുതല്‍ 4 വരെ സ്വാന്‍സിയിലും, 6 മണി മുതല്‍ 10 വരെ ഷെല്‍ട്ടന്‍ഹാമിലും, ഡിസംബര്‍ 9ന് ബിര്‍ക്കന്‍ഹെഡ്ഡിലുമാണ് ഫാമിലി മോട്ടിവേഷണല്‍ സെമിനാറുകള്‍ നടത്തുന്നത്.

കുടുംബജീവിതത്തിന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ക്ക് ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

കൂടുതന്‍ വിവരങ്ങള്‍ക്ക്:

റോയി ( ബ്രിസ്റ്റോള്‍ ) 0786 2701046

ജോര്‍ജ്ജ് സൈമണ്‍ ( ബോണ്‍മൌത്ത് ) 0786 1392825

ബിനോയ്‌ ചാക്കോ ( ബ്രിസ്റ്റോള്‍ ) 0742 7154051

ജോളി ( പ്രിസ്റ്റന്‍ ) 07908 990369

വേള്‍ഡ് പീസ്‌ മിഷന്‍ ഓഫീസ് (യുകെ) 0741 7448037

Email:  [email protected]

www.worldpeacemission.net

 

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more