1 GBP = 103.89

തന്ത്രിയുമായി സംസാരിച്ചെന്ന് ഹൈക്കോടതിയിൽ ശ്രീധരൻ പിള്ളയുടെ സത്യവാങ്മൂലം

തന്ത്രിയുമായി സംസാരിച്ചെന്ന് ഹൈക്കോടതിയിൽ ശ്രീധരൻ പിള്ളയുടെ സത്യവാങ്മൂലം

ശബരിമല നട അടക്കുന്ന വിഷയത്തില്‍ തന്ത്രിയുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സമ്മതിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ശ്രീധരന്‍പിള്ളയുടെ സത്യവാങ്മൂലം. വിവാദപ്രസംഗത്തിന്റെ വീഡിയോയും ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹാജരാക്കി.

തന്ത്രി സമൂഹത്തിന് ബി.ജെ.പിയില്‍ കൂടുതല്‍ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് തന്ത്രി തന്നെ വിളിച്ചതെന്നും ഹരജിയില്‍ ശ്രീധരന്‍പിള്ള പറയുന്നു. തന്ത്രിയുമായി ഫോണില്‍ സംസാരിച്ച എല്ലാ വിവരങ്ങളും ഹരജിയില്‍ വിവരിച്ചിട്ടുണ്ട്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശമുണ്ട്.

തന്ത്രി കുടുംബത്തിലെ ആരെയെങ്കിലുമാവാം എന്ന് പിന്നീട് ശ്രീധരന്‍പിള്ള മാറ്റി പറഞ്ഞിരുന്നു. ശബരിമല തന്ത്രി നിയമോപദേശം തേടി തന്നെ വിളിച്ചുവെന്ന് കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തുറന്നുപറഞ്ഞത്. ഇത് തന്ത്രി നിഷേധിച്ചതോടെ, താന്‍ പറഞ്ഞതിനെ പിള്ളയും തള്ളിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി താന്‍ മുമ്പ് പറഞ്ഞ കാര്യം ഹൈക്കോടതിയില്‍ ആവര്‍ത്തിക്കുകയാണ് ഈ ഹരജിയിലൂടെ ബിജെപി നേതാവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more