1 GBP = 104.27
breaking news

ഛത്തീസ്ഘട്ടിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി; അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസ്

ഛത്തീസ്ഘട്ടിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി; അധികാരം തിരിച്ചു പിടിക്കാൻ കോൺഗ്രസ്

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. നക്സല്‍ സ്വാധീനമുള്ള ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങി 18 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. ബിജെപി ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ തിരികെ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് നീക്കം.

ഛത്തീസ്ഗഢിലെ 90 നിയമസഭ മണ്ഡലങ്ങളില്‍ നക്സല്‍ സ്വാധീനമുള്ള 18 മണ്ഡലങ്ങളാണ് നാളെ ജനവിധി എഴുതുക. മുഖ്യമന്ത്രി രമണ്‍ സിങ് മത്സരിക്കുന്ന രജ്നന്ദ് ഗാവിലും നാളെയാണ് വോട്ടെടുപ്പ്. രമണ്‍ സിങിന്റെ വികസന കാര്‍ഡ് പ്രചാരണ ആയുധമാക്കി നാലാം തവണയും അധികാരത്തിലെത്താനുളള ശ്രമത്തിലാണ് ബിജെപി. 60 സീറ്റിന്റെ ഭൂരിപക്ഷമെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ സംസ്ഥാനത്ത് കൈമോശം വന്ന രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. രമണ്‍ സിങ് സര്‍ക്കാറിനെതിരായ അഴിമതികളും കര്‍ഷക പ്രശ്നങ്ങളും നക്സല്‍ ആക്രമണങ്ങളുമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കുന്നത്.

കോണ്‍ഗ്രസ് വിട്ട അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും മായാവതിയുടെ ബി.എസ്.പി സഖ്യവും ശക്തമായ സാന്നിധ്യമായി മത്സരരംഗത്തുണ്ട്. മാറി മറിയുന്ന ജാതി സമവാക്യങ്ങളും ഛത്തീസ്ഗഢില്‍ നിര്‍ണായകമാകും.

72 മണ്ഡലങ്ങളില്‍ നവംബര്‍ 20നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more